ശബരിമല സ്വർണപ്പാളി വിവാദം, അന്വേഷണത്തിന് കേന്ദ്ര ഏജൻസിയെ വരുത്തുമെന്ന് രാജീവ് ചന്ദ്രശേഖർ: ശബരിമലയിലേക്ക് വിജയ് മല്യ നൽകിയ സ്വർണം തിരികെ കിട്ടും വരെ പ്രക്ഷോഭം തുടരുമെന്ന് വി,മുരളീധരൻ

വിഷയം കേന്ദ്ര ഏജൻസി അന്വേഷിക്കണം. കഴിഞ്ഞ 10 വർഷം ദേവസ്വം ബോർഡിൽ നടന്ന കാര്യങ്ങളെല്ലാം അന്വേഷിക്കണം

New Update
rajiv0muralidharan

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

Advertisment

കൊള്ളയിൽ കോൺഗ്രസിന്റെ റെക്കോർഡ് തകർക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ഇത്രയുംകാലം ഹിന്ദു വിശ്വാസികളെ സിപിഎം ദ്രോഹിക്കുകയായിരുന്നു. ഹിന്ദുവിനോട് വിവേചനമാണ് സർക്കാരിനെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

വിഷയം കേന്ദ്ര ഏജൻസി അന്വേഷിക്കണം. കഴിഞ്ഞ 10 വർഷം ദേവസ്വം ബോർഡിൽ നടന്ന കാര്യങ്ങളെല്ലാം അന്വേഷിക്കണം. അന്വേഷണത്തിന് സംസ്ഥാനം തയ്യാറായില്ലെങ്കിൽ കേന്ദ്ര ഏജൻസിയെ ബിജെപി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ശബരിമലയിൽ നടന്നത് പകൽക്കൊള്ളയാണെന്ന് ബിജെപി നേതാവ് വി മുരളീധരൻ ആരോപിച്ചു. അന്നത്തെ ദേവസ്വം മന്ത്രിക്ക് കൊള്ളയിൽ പങ്കുണ്ടെന്നും ശബരിമലയുടെ പരിശുദ്ധിക്ക് കളങ്കമേറ്റെന്നും വി മുരളീധരൻ പറഞ്ഞു.

ശബരിമലയിലേക്ക് വിജയ് മല്യ നൽകിയ സ്വർണം തിരികെ കിട്ടും വരെ പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

Advertisment