ശബരിമല നടവരവിൽ 18 കോടിയുടെ കുറവ്, ആകെ വരുമാനം 204 കോടി; തിരുവിതാംകൂർ ദേവസ്വം ബോർഡ്

കുറവ് സാങ്കേതികം മാത്രമാണെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

New Update
sabarimalat

പത്തനംതിട്ട: ശബരിമലയിലെ നടവരവിൽ കഴിഞ്ഞ വർഷത്തേക്കാൾ 18 (18,67,93,546) കോടിയുടെ കുറവുണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുത്തക ലേലവും എണ്ണിത്തീരാത്ത കാണിക്കയും ചേർത്തുവരുമ്പോൾ വരുമാനം വർദ്ധിച്ചേക്കും.

Advertisment

കുറവ് സാങ്കേതികം മാത്രമാണെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. തീർഥാടനം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാ വകുപ്പുകൾക്കും നന്ദി. കഴിഞ്ഞ 39 ദിവസത്തെ ശബരിമലയിലെ നടവരവിന്റെ കണക്കാണിത്. നടവരവിലെ ആകെ വരുമാനം 204 കോടി (204,30,76,704) ആണ്.

കഴിഞ്ഞ വർഷം 222 കോടി രൂപയായിരുന്നു (2,22,98,70,250) ലഭിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോടതി പമ്പയിൽ പമ്പയിൽ പാർക്കിംഗ് അനുവദിക്കാത്തത് സങ്കടകരമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റെ പറഞ്ഞു.

latest news
Advertisment