New Update
/sathyam/media/media_files/2024/12/01/sBR9d38gMmh8RN98viu6.jpg)
മലപ്പുറം: പൊന്നാനി ജെ.എം.റോഡ് 36-ാം വാര്‍ഡ് (ജുമഅ മസ്ജിദ് റോഡ്) കോണ്‍ഗ്രസ് കമ്മിറ്റി ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള അന്നദാന പന്തലിലെക്ക് അരി സംഭാവന നല്‍കി.
ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.കെ. അഷറഫില്‍ നിന്ന് പുന്നക്കല്‍ സുരേഷ് ഏറ്റ് വാങ്ങി.
മണ്ഡലം സെക്രട്ടറി എം.എ. നസീം, വാര്‍ഡ് പ്രസിഡണ്ട് എം.അബ്ദുള്‍ സലാം, ടി.വി. ബാവ, വസുന്തരന്‍, ബാലന്‍ കടവനാട്, ടി.വി.അരവിന്ദന്‍, വി.എന്‍. ഷണ്‍മുഖന്‍, കെ.യു.വിനോദ്, ബാബു സ്റ്റാര്‍, യഹിയ
എം.പി.ഗംഗാധരന്‍ ഫൗണ്ടേഷനും, പൊന്നാനി, ഈഴുവത്തിരുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളും സംയുക്തമായാണ് ശബരിമല ഭക്തര്‍ക്ക് 41 ദിവസത്തെ ഈ സൗജന്യ അന്നദാനവും വിശ്രമകേന്ദ്രവും നടത്തുന്നത്.