/sathyam/media/media_files/2026/01/09/thanthri-kandararu-rajeevaru-2-2026-01-09-18-28-55.jpg)
കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്‍​ക്ക് ജാ​മ്യം ന​ല്‍​കി​യ വി​ജി​ല​ന്‍​സ് കോ​ട​തി വി​ധി​ക്കെ​തി​രെ എ​സ്​ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ല്‍ ന​ല്‍​കും.
ത​ന്ത്രി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​സ്​ഐ​ടി അ​പ്പീ​ല്‍ ന​ല്‍​കു​ക.
ത​ന്ത്രി​ക്കെ​തി​രെ തെ​ളി​വു​ക​ളൊ​ന്നും ഹാ​ജ​രാ​ക്കാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​യി​ല്ലെ​ന്ന കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി നി​രീ​ക്ഷ​ണം നീ​ക്ക​ണ​മെ​ന്നും എ​സ്​ഐ​ടി ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും.
വി​ജി​ല​ന്‍​സ് കോ​ട​തി വി​ധി വി​ചാ​ര​ണ​യെ ബാ​ധി​ക്കു​മെ​ന്നാ​ണ് എ​സ്​ഐ​ടി വി​ല​യി​രു​ത്ത​ല്‍.
സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ദേ​വ​സ്വം ബോ​ര്‍​ഡി​നാ​ണെ​ന്നും ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ത​ന്ത്രി​ക്കു​ള്ള​തെ​ന്നും വി​ജി​ല​ന്‍​സ് കോ​ട​തി ജാ​മ്യ​വി​ധി​യി​ല്‍ വ്യ​ക്ത​മാ​ക്കി.
ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന നീ​ക്കം ത​ട​ഞ്ഞ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണ് സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ലെ അ​റ​സ്റ്റ് എ​ന്നാ​ണ് ത​ന്ത്രി​യു​ടെ വാ​ദം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us