New Update
/sathyam/media/media_files/2025/01/03/VwhEm9VlSbeSJxqLGVVy.jpg)
പത്തനംതിട്ട: ജനുവരി 11 മുതല്‍ 14 വരെ കാനനപാത വഴിയുള്ള യാത്ര നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇളവ് അനുവദിക്കും.
എരുമേലി മുക്കുഴി കാനനപാതയിലൂടെ വെര്‍ച്ചല്‍ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീര്‍ത്ഥാടകരെ കടത്തിവിടും.
വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തര്‍ക്ക് ഇളവ് അനുവദിക്കില്ല. സ്പോട്ട് ബുക്കിംഗ് ഇനിയുള്ള ദിവസങ്ങളില്‍ നിലക്കലില്‍ മാത്രമായിരിക്കും ലഭ്യമാകുക.
കാനനപാതയില്‍ നിരോധനമില്ലെന്നും നിയന്ത്രണം മാത്രമാണുള്ളതെന്നും മന്ത്രി വി എന്‍ വാസവനും വ്യക്തമാക്കി.
വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നടത്തിയ മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും കാനനപാതയിലൂടെ പോകാമെന്നും കോടതിയുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.