/sathyam/media/media_files/2025/11/22/n-prasanth-suggestion-2025-11-22-17-34-21.jpg)
തിരുവനന്തപുരം: ശബരിമലയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന വിവാദ നിർദ്ദേശവുമായി ഐ.എ.എസ് ഉദ്യോഗസ്ഥൻ.
നിലവിൽ സസ്പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്താണ് സന്നിധാനം - മരക്കൂട്ടം - പമ്പ - നിലയ്ക്കൽ എന്നിവ ഉൾപ്പെടുന്ന മേഖലയെ കേന്ദ്രീകൃത കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാമെന്ന നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.
ശബരിമലയിൽ ഭക്തർക്ക് സൗകര്യങ്ങളും സുരക്ഷയുമൊരുക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രത്തിന് പ്രഖ്യാപിക്കാമെന്നാണ് പ്രശാന്തിന്റെ നിർദ്ദേശം. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഈ നിർദ്ദേശം വ്യാപരമായി ചർച്ചായയിരിക്കുകയാണ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടിയ ശേഷം പാർലമെന്റിന് ഒരു പുതിയ ഭരണ യൂണിറ്റ് (കേന്ദ്രഭരണ പ്രദേശം) രൂപീകരിക്കാം.
അങ്ങനെയാണെങ്കിൽ, സന്നിധാനം - മരക്കൂട്ടം - പമ്പ - നിലയ്ക്കൽ എന്നിവ ഉൾപ്പെടുന്ന ശബരിയെ കേന്ദ്രീകൃത കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാം. വനം പരിസ്ഥിതി വകുപ്പ് ഉൾപ്പെടെയുള്ളവയുടെ അനുമതികളും മറ്റും എളുപ്പത്തിലാവാൻ ഇത് സഹായിക്കും.
കുടുതൽ ഫണ്ടും സമഗ്രമായ പ്രൊജക്ട് നടത്തിപ്പും സൈന്യത്തിന്റെയും പാരാ മിലിട്ടറിയുടെയും വിന്യാസവും സാധിക്കും. ശബരിമലയുടെ ദൗത്യം സംസ്ഥാനത്തിന്റെ നിലവിലെ ശേഷിക്കപ്പുറമാണെങ്കിൽ, ഭരണഘടനയിൽ അതിന് പരിഹാരമുണ്ടെന്ന ആമുഖത്തോടെയാണ് പ്രശാന്തിന്റെ നിർദ്ദേശം.
ശബരിമല ദർശനത്തിനു ശേഷം അവിടത്തെ പോരായ്മകൾ എണ്ണിപ്പറഞ്ഞാണ് പ്രശാന്ത് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നത്.
/filters:format(webp)/sathyam/media/media_files/2024/11/11/GAGChx0rB5Uv87Z1gFcz.jpg)
ചെറിയ ഭൂപ്രദേശത്ത് വൻ തിരക്ക് കൈകാര്യം ചെയ്യുന്നതിൽ അതീവ വൈദഗ്ധ്യം ആവശ്യമുള്ള ഒരു ശാസ്ത്രശാഖയാണ് പ്രൊഫഷണൽ ക്രൗഡ് മാനേജ്‌മെന്റ്.
പ്രയാഗ്‌രാജ് കുംഭമേളയിൽ ഏകദേശം 24 കോടി തീർത്ഥാടകർ പങ്കെടുത്തു. ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ പ്രതിവർഷം 80 ലക്ഷം മുതൽ ഒരു കോടി വരെ ആളുകൾ എത്തുന്നു. കർബലയിലെ അർബഈൻ തീർത്ഥാടനത്തിൽ തിരക്കേറിയ വർഷങ്ങളിൽ 2 കോടിയിലധികം കാൽനട തീർത്ഥാടകരെയാണ് കൈകാര്യം ചെയ്യുന്നത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പതിവായി പതിനായിരങ്ങളും, ചില അവസരങ്ങളിൽ അര ലക്ഷം വരെയും വിശ്വാസികൾ ഒരുമിച്ച് പങ്കെടുക്കുന്ന തിരക്കാണ് കാര്യക്ഷമമായി നിയന്ത്രിക്കുന്നത്.
ഈ ജനസഞ്ചയത്തെ കൈകാര്യം ചെയ്യുന്നതിനായി ഈ സ്ഥലങ്ങളിലൊക്കെ ക്രൗഡ് മാനേജ്‌മെൻ്റിനായി ഉപയോഗിക്കുന്ന പ്രധാന സാങ്കേതിക വിദ്യകളിൽ സമഗ്ര കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, നൂറുകണക്കിന് സിസിടിവി കാമറകൾ, ഭൂപടം അടിസ്ഥാനത്തിലുള്ള ജിഐഎസ്സം വിധാനങ്ങൾ, എഐ ഉപയോഗിച്ചുള്ള തിരക്ക് വിശകലനം, ഡ്രോൺ നിരീക്ഷണം എന്നിവ ഉൾപ്പെടുന്നു.
ഇതെല്ലാം ശബരിമലയുടെ പ്രത്യേകതകൾക്ക് അനുസൃതമായി ഉപയോഗിക്കാമെന്ന് പ്രശാന്ത് നിർദ്ദേശിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/18/shabarimala-rush-2025-11-18-15-21-40.jpg)
സമയം നിശ്ചയിച്ച സ്ലോട്ടടിസ്ഥാനത്തിലുള്ള പ്രവേശനം, കയറാനും ഇറങ്ങാനുമായി വേർതിരിച്ച പാതകൾ, പ്രത്യേക സ്കൈവോക്കുകൾ, പല തലങ്ങളിലായുള്ള സുരക്ഷാ വലയങ്ങൾ, റൂട്ട്-വൈവിധ്യമനുസരിച്ചുള്ള വിശ്രമ/സേവന ക്യാമ്പുകൾ, മെഡിക്കൽ പോസ്റ്റുകൾ, മുൻകൂട്ടി നൽകുന്ന ടിക്കറ്റിങ് സംവിധാനം, വിമാനത്താവളത്തിലേതു പോലുള്ള സ്കാനറുകൾ, തിരക്കിനെ സെഗ്‌മെന്റുകളാക്കി കൈകാര്യം ചെയ്യുന്ന ബാരിക്കേഡ് ക്രമീകരണങ്ങൾ, ഫീൽഡ് യൂണിറ്റുകളുടെയും സന്നദ്ധപ്രവർത്തകരുടെയും റിയൽ-ടൈം ഏകോപനം തുടങ്ങിയ തന്ത്രങ്ങളും ഇതിൽ പ്രധാനമാണ്.
ശബരിമലയുടെ പ്രത്യേകതകൾ മനസിലാക്കിയായിരിക്കണം അവിടെ തിരക്ക് നിയന്ത്രണത്തിന് സൗകര്യങ്ങൾ ഒരുക്കേണ്ടത്. നെതർലാന്റിലെ നദിയല്ല പമ്പ എന്ന് തിരിച്ചറിഞ്ഞ് വേണം പദ്ധതികൾ ആസൂത്രണം ചെയ്യാൻ.
കുംഭമേള മാതൃകയിലുള്ള സെക്ടർ തിരിക്കൽ, വൈഷ്ണോ ദേവി മാതൃകയിലുള്ള ആർ.എഫ്.ഐ.ഡി ഉപയോഗിച്ചുള്ള നിയന്ത്രണം, അർബൻ മാതൃകയിലുള്ള റൂട്ട് തിരിച്ചുള്ള സ്റ്റേജിംഗ്, സെന്റ് പീറ്റേഴ്സ് സ്ക്വയർ മാതൃകയിലുള്ള ബാരിയർ എന്നിവയെല്ലാമുണ്ടാവണം.
ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും വടം കെട്ടി തിരിച്ച് പോലീസിനെ വിന്യസിക്കലാണ് ക്രൗഡ് കൺട്രോൾ എന്ന് വിശ്വസിക്കുന്നിടത്താണ് നമ്മുടെ പരാജയം. പ്രത്യേകിച്ച് കുത്തനെയുള്ള ചരുവിൽ കയറ് കെട്ടി ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നത് അപകടം വിളിച്ച് വരുത്തലാണ്.
നിലയ്ക്കൽ-പമ്പ-സന്നിധാനം എന്നിവയെ ഒന്നായിക്കണ്ട് എഞ്ചിനീയറിംഗ് ചെയ്ത ഏകീകൃത ആൾക്കൂട്ട നിയന്ത്രണ സംവിധാനമാണ് സൃഷ്ടിക്കേണ്ടത്.
നിലയ്ക്കൽ പ്രധാന ബഫർ സോണായും തീർത്ഥാടകർക്ക് സ്വസ്ഥമായി വിശ്രമിക്കാനുള്ള കേന്ദ്രവുമാക്കണം. എന്നാൽ ഇത് ഭക്തരെ “തടഞ്ഞ് നിർത്തുന്ന” സ്ഥലമായി അധ:പതിക്കരുത്.
ഭജനകളും വലിയ സ്ക്രീനിലെ വീഡിയോകളും എല്ലാം ചേർന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരിക്കണം ഈ കാത്തിരിപ്പ് വേള ഭക്തർക്ക് സമ്മാനിക്കേണ്ടത്. കെട്ടിടങ്ങളുടെ ഡിസൈൻ ലാന്റ് സ്കേപ്പുമായി ഇഴുകി ഇരിക്കണം.
ഭാവനാപൂർണ്ണമായ അപ്രോച്ച് ഉണ്ടെങ്കിൽ അയ്യപ്പൻ്റെ കഥകളും തീമും കാനനത്തിന്റെ അന്തരീക്ഷവും ഒക്കെയായി മറക്കാനാവാത്ത അനുഭവമാക്കാൻ സാധിക്കും ഓരോ മലകയറ്റവും.
ഒരു ഇന്റഗ്രേറ്റഡ് കമാൻഡ് സെന്റർ സ്ഥാപിച്ച് വിവരശേഖരണത്തിന് വെർച്വൽ ക്യൂ ഡാറ്റ, കെഎസ്ആർടിസി ടിക്കറ്റിംഗ്, സിസിടിവി, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള തത്സമയ ഡാറ്റ എടുക്കാൻ സാധിക്കും.
ദുരന്ത നിവാരണ, മെഡിക്കൽ, പോലീസ്, ദേവസ്വം, വനം വകുപ്പ് ടീമുകളെ ഒരൊറ്റ ഓപ്പറേഷൻസ് റൂമിൽ സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
സന്നിധാനത്തിന് ചുറ്റുമുള്ള മലകയറ്റത്തിനും ഇറക്കത്തിനുമായി ഏകദിശാ പാതകൾ സജ്ജീകരിക്കണം. ഓരോ സ്ഥലത്തും (തിരുമുറ്റം, ഉൾപ്രകാരം, മാളികപ്പുറം, അന്നദാന കേന്ദ്രങ്ങൾ) ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ആളുകളുടെ എണ്ണം (ഒക്യുപ്പൻസി ത്രെഷോൾഡ്) നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
തിരക്ക് സുരക്ഷിതമായ പരിധി കടക്കുമ്പോൾ ഓട്ടോമാറ്റിക് ഗേറ്റ് നിയന്ത്രണം വഴി ഇത് ഉറപ്പാക്കണം. തിരക്ക് കുറയ്ക്കുന്നതിനായി, ഭൂപ്രകൃതി അനുസരിച്ച് മലയിൽ പല തട്ടുകളായുള്ള ഭക്തിസാന്ദ്രമായ കാത്തിരിപ്പ് കേന്ദ്രങ്ങളും സ്കൈവോക്ക് മാതൃകയിലുള്ള നിർമ്മാണങ്ങളും പരിഗണിക്കാവുന്നതാണ്.
മറ്റ് തീർത്ഥാടന കേന്ദ്രങ്ങൾക്ക് ഇല്ലാത്ത സൗകര്യമാണ് ശബരിമലയിൽ ഉള്ളത് - അറ്റകുറ്റപ്പണികൾക്കും സജ്ജീകരണങ്ങൾ ഒരുക്കാനും തീർത്ഥാടകർ ഇല്ലാത്ത ധാരാളം സമയവും തീർത്ഥാടകർ വരുന്ന ദിവസങ്ങൾ മുൻകൂർ അറിയാനുള്ള സൗകര്യവും.
/filters:format(webp)/sathyam/media/media_files/2024/12/27/hsdJoIqzPQFeTw2ZTCOy.jpg)
നട തുറക്കാത്ത സമയത്ത് അറ്റകുറപ്പണികളും മറ്റും ചെയ്ത് സന്നിധാനത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല വേണ്ടത്. തീർത്ഥാടന സമയത്ത് പരിസ്ഥിതിക്ക് കോട്ടം തട്ടിയത് ഭേദപ്പെടുത്താനുള്ള പ്രവർത്തികളും ചെയ്യേണ്ടത് ഈ ഗ്യാപ്പിലാണ്.
മലയാളികളെക്കാൾ കുടുതൽ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഭക്തജനങ്ങൾ വരുന്ന ദേശീയ പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രമാണ് ശബരിമല ക്ഷേത്രം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തജനങ്ങൾ നമ്മുടെ കഴിവുകേടിനെക്കുറിച്ച് മാത്രമല്ല പറയുന്നത്, ഈ സിസ്റ്റം അപകടം കൂടാതെ ഓരോ സീസണും കടന്ന് പോകുന്നതിലെ അത്ഭുതം കൂടിയാണ് അവർ പങ്ക് വെക്കുന്നത്.
നമ്മളെക്കൊണ്ട് ഇതിനൊന്നും കഴിയില്ല എന്ന് പറയിക്കാതിരിക്കാനുള്ള ബോധമെങ്കിലും നമ്മൾ കാണിക്കണം. സത്യത്തിൽ നമുക്ക് പറയാൻ ഒഴിവുകഴിവുകളില്ല.
കേവലം ആൾത്തിരക്ക് നിയന്ത്രിക്കൽ എന്നതിനപ്പുറം ആത്മീയതയിലും ഭക്തിയിലും ഊന്നിയുള്ള തീർത്ഥാടന അനുഭവം ഭക്തജനങ്ങൾക്ക് നൽകാൻ നമുക്കാവണം.
ഇതെല്ലാം ഭംഗിയായി ചെയ്യാൻ ശബരിമലയിലെ ഒരു സീസണിലെ നടവരവ് തന്നെ അധികമായിരിക്കും. ഒരു സ്പോൺസറും ഇല്ലാതെ തന്നെ ദൈവത്തിന്റെ ഈ പൂങ്കാവനം നമുക്ക് വീണ്ടെടുക്കാവുന്നതേ ഉള്ളൂ - പ്രശാന്ത് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us