ശബരിമല കൊള്ളക്കേസിൽ സർക്കാരിലെ ചിലർ ഇടപെടുന്നു, അന്വേഷണം പൂർണമായും സിബിഐക്ക് വിടണം: തന്ത്രി സമാജം

ഒരുപാട് ക്ഷേത്രങ്ങളിൽ മോഷണം നടക്കുന്നുണ്ടാകാം , അതെല്ലാം തന്ത്രിയുടെയും മേൽശാന്തിയുടെയും തലയിലിടുന്നത് അംഗീകരിക്കാനാകില്ലെന്നും ഭാരവാഹികൾ

New Update
sabarimala

തിരുവനന്തപുരം: ശബരിമല കൊള്ളക്കേസിൽ സർക്കാരിലെ ചിലർ ഇടപെടുന്നുണ്ടെന്നും അതിനാൽ അന്വേഷണം പൂർണമായും സിബിഐക്ക് വിടണമെന്നും തന്ത്രി സമാജം ആവശ്യപ്പെട്ടു.

Advertisment

മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡൻഡ് പി.എസ്. പ്രശാന്ത് എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അഖില തന്ത്രി പ്രചാരക് സഭ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ശബരിമല സ്ത്രീ പ്രവേശന പ്രശ്നത്തിൽ സർക്കാരിന് എതിരു നിന്നതിന് തന്ത്രിമാർക്കെതിരെ പ്രതികാരം ചെയ്യുകയാണ്.

ഒരുപാട് ക്ഷേത്രങ്ങളിൽ മോഷണം നടക്കുന്നുണ്ടാകാം , അതെല്ലാം തന്ത്രിയുടെയും മേൽശാന്തിയുടെയും തലയിലിടുന്നത് അംഗീകരിക്കാനാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

Advertisment