New Update
/sathyam/media/media_files/2025/10/06/unnikrishnan-potty-2025-10-06-18-25-01.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊളള കേസിൽ കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും അറസ്റ്റ് ചെയ്തു.
Advertisment
കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച രണ്ടാം കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ദ്വാരപാലക ശില്പത്തിൽ നിന്നും സ്വർണ്ണം മോഷിക്കുന്നതിന് തൊട്ടു മുൻപാണ് പോറ്റി കട്ടിളപ്പാളിയിലെ സ്വർണ്ണം കവർന്നിട്ടുള്ളത്.
/filters:format(webp)/sathyam/media/media_files/2025/10/04/gold-plste-2025-10-04-15-00-13.jpg)
ഉണ്ണികൃഷ്ണൻ പോറ്റിയെ SIT കസ്റ്റഡിൽ വാങ്ങും. 13 ദിവസത്തേയ്ക്കാണ് പോറ്റിയെ കസ്റ്റഡിയിൽ വേണമെന്ന് സംഘം അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
റിമാൻഡ് നടപടികൾക്ക് ശേഷം മാത്രമേ കസ്റ്റഡിയിൽ എത്ര ദിവസം പോറ്റിയെ ലഭിക്കുമെന്ന കാര്യത്തിൽ തീരുമാനമാകൂ.അടച്ചിട്ട മുറിയിലാണ് കോടതി നടപടികൾ നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us