New Update
/sathyam/media/media_files/kkoqfiuti7vzelfzwkCS.jpg)
ശബരിമല: ശബരിമലയില്‍ തീര്‍ത്ഥാടനം ഇതുവരെ ഭംഗിയായി നടന്നു കൊണ്ടിരിക്കുകയാണെന്നും 32 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ തടസമേതുമില്ലാതെ ദര്‍ശനം നടത്തിയതായും മന്ത്രി വിഎന്‍ വാസവന്‍.
മകരവിളക്ക് ദര്‍ശനങ്ങള്‍ ആരംഭിച്ചു. വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം ആളുകള്‍ വന്നു. ദര്‍ശനം സുഗമമായി മുന്നോട്ടു പോകുന്നുണ്ട്. 12 ന് വൈകുന്നേരം തമിഴ്‌നാട് ദേവസ്വം മന്ത്രി നടന്‍ ജയറാമും ശബരിമലയിലെത്തുമെന്നും മന്ത്രി പറഞ്ഞു.
മകരവിളക്കിന്റെ അന്ന് ഹരിവരാസനം പുരസ്‌കാരം നല്‍കും. ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡ്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14 ന് ശബരിമലയില്‍ വെച്ചാവും പുരസ്‌കാര വിതരണം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.