ശബരിമല ദര്‍ശന രീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനം. മാര്‍ച്ച് 15 ന് പരീക്ഷണം. ഇത് വിജയിച്ചാല്‍ വിഷു പൂജയ്ക്ക് നടപ്പിലാക്കും

മാര്‍ച്ച് 15 ഇത് പരീക്ഷിക്കും. ഇത് വിജയിച്ചാല്‍ വിഷു പൂജയ്ക്ക് നടപ്പിലാക്കും. ഇതും വിജയിച്ചാല്‍ മണ്ഡലകാലത്തില്‍ നടപ്പിലാക്കും.

New Update
SABARIMALA

പത്തനംതിട്ട: ശബരിമല ദര്‍ശന രീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനം. 18-ാം പടി കയറി എത്തുന്ന ഭക്തര്‍ക്ക് ഫ്‌ളൈ ഓവര്‍ കയറാതെ കൊടിമരത്തിനും ബലിക്കല്‍പ്പുരയ്ക്കും ഇരുവശങ്ങളിലൂടെ ശ്രീകോവിലിന് മുന്നിലെത്തി നേരിട്ട് ഭഗവാനെ തൊഴുന്നതിനുള്ള സംവിധാനം ആണ് ഒരുക്കാന്‍ പോകുന്നത്. മാര്‍ച്ച് 15 ഇത് പരീക്ഷിക്കും. ഇത് വിജയിച്ചാല്‍ വിഷു പൂജയ്ക്ക് നടപ്പിലാക്കും. ഇതും വിജയിച്ചാല്‍ മണ്ഡലകാലത്തില്‍ നടപ്പിലാക്കും.

Advertisment

നിലവില്‍ ഭഗവാനെ ദര്‍ശിക്കുവാന്‍ 5 സെക്കന്റ് സമയമാണ് ലഭിക്കുന്നതെങ്കില്‍ ഈ സംവിധാനം നിലവില്‍ വരുന്നതോടെ 20 മുതല്‍ 30 സെക്കന്റ് വരെ നേരിട്ട് ദര്‍ശനം ലഭിക്കുന്നു.


 മേടമാസത്തില്‍ വിഷു അടിയന്തിരങ്ങള്‍ക്കായി നട തുറക്കുന്ന വേളയില്‍ ഈ സംവിധാനം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. വിഷുവിന് ഇത് വിജയകരമായാല്‍ തുടര്‍ന്ന് ശബരിമലയില്‍ ഈ ദര്‍ശന രീതിയാകും അവലംബിക്കുക. 


ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ജയകൃഷ്ണന്‍, ശബരിമല പോലീസ് ചീഫ് കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത് ഐ പി എസ് എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ചരിത്രപരമായ തീരുമാനത്തിലേയ്ക്ക് ദേവസ്വം ബോര്‍ഡ് കടക്കുന്നത്.