New Update
/sathyam/media/media_files/5xyOC7bHojIrsKZQO4u8.jpg)
പത്തനംതിട്ട :∙ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ആഗോള അയ്യപ്പസംഗമത്തിനു മുൻപ് പിൻവലിക്കണമെന്ന നിലപാട് കടുപ്പിച്ച് തന്ത്രി സമാജവും ഹിന്ദുസംഘടനകളും. അയ്യപ്പസംഗമത്തിനു മുൻപ് ആചാരസംരക്ഷണ കേസുകൾ പിൻവലിക്കുമെന്ന് ഉറപ്പുനൽകിയതിനാലാണു പിന്തുണ നൽകുന്നതെന്ന് എൻഎസ്എസ്, എസ്എൻഡിപി നേതാക്കൾ വ്യക്തമാക്കിയിരുന്നു.
Advertisment
കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം, തന്ത്രി സമാജം, യോഗക്ഷേമ സഭ, അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാസമാജം തുടങ്ങിയ സംഘടനകളും മുന്നോട്ടുവന്നിരുന്നു. അയ്യപ്പസംഗമത്തിനു മുൻപു യുവതീപ്രവേശവുമായ ബന്ധപ്പെട്ട കേസ് പിൻവലിക്കല്ലെന്ന സർക്കാർ നിലപാട് ഹിന്ദു സമൂഹത്തോട് കാട്ടുന്ന അനീതിയാണെന്നു മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.