New Update
/sathyam/media/media_files/2025/01/22/KYQM4CNrPGA8FzRbSmQU.jpg)
പത്തനംതിട്ട: ശബരിമലയില്‍ പുതിയ ദര്‍ശന രീതി. രണ്ട് ദിവസത്തിനകം നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാകും. മീനമാസ പൂജകള്‍ക്കായി ഈ മാസം 14ന് നട തുറക്കുമ്പോള്‍ പുതിയ പുതിയ ദര്‍ശന രീതി പരീക്ഷിക്കാനാണ് തീരുമാനം.
പുതിയ ദര്‍ശന രീതി നടപ്പിലാക്കുമ്പോള്‍ 20 മുതല്‍ 25 സെക്കന്‍ഡ് വരെ അയ്യപ്പ ദര്‍ശനം സാധ്യമാകും എന്നാണ് വിലയിരുത്തല്‍. സന്നിധാനത്തെ മേല്‍പ്പാലം തല്‍ക്കാലം പൊളിക്കില്ല, അടുത്ത തീര്‍ത്ഥാടനം കഴിയും വരെ നിലനിര്‍ത്താനാണ് തീരുമാനം.
പതിനെട്ടാം പടി കയറിവരുന്ന തീര്‍ത്ഥാടകരെ കൊടിമരച്ചുവട്ടില്‍ തന്നെ രണ്ടായിത്തിരിക്കും. ബലിക്കല്‍ പുരയുടെ രണ്ടു വശത്തായി ഇവര്‍ നീങ്ങും.രണ്ടുവരിയുടെ പ്ലാറ്റ്‌ഫോമിന്റെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്