ശബരിമല ദർശനത്തിന് വൻ ഭക്തജനത്തിരക്ക്. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ ശക്തമാക്കി. സ്‌പോട്ട് ബുക്കിംഗ് ഒരു ദിവസത്തേക്ക് 20,000 ആയി പരിമിതപ്പെടുത്തും

വന്‍തോതില്‍ എത്തുന്ന ഭക്തര്‍ക്ക് അടുത്ത ദിവസം ദര്‍ശനം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കും. നിലയ്ക്കലില്‍ ഏഴ് പുതിയ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ തുറക്കും.

New Update
Untitled

പത്തനംതിട്ട:  ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ ശക്തമാക്കി. ഇന്നുമുതല്‍ റിയല്‍ ടൈം ബുക്കിംഗ് (സ്പോട്ട് ബുക്കിംഗ്) ഒരു ദിവസത്തേക്ക് 20,000 ആയി പരിമിതപ്പെടുത്തും.

Advertisment

കൂടാതെ, വന്‍തോതില്‍ എത്തുന്ന ഭക്തര്‍ക്ക് അടുത്ത ദിവസം ദര്‍ശനം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കും. നിലയ്ക്കലില്‍ ഏഴ് പുതിയ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ തുറക്കും.


വലിയ സംഘമായി എത്തുന്ന ഭക്തർക്ക് അടുത്ത ദിവസം ദർശനം നടത്താൻ നിലയ്ക്കലിൽ താമസ സൗകര്യങ്ങൾ ഒരുക്കും. മരക്കൂട്ടം, ശരംകുത്തി, സന്നിധാനം പാതകളിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.

Advertisment