/sathyam/media/media_files/2025/11/21/untitled-2025-11-21-14-24-45.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ആറ് പേര്‍ അറസ്റ്റിലായിട്ടും ഒന്നും മിണ്ടാതെ എന്‍.എസ്.എസ് നേതൃത്വം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ശബരിമലയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി രംഗത്ത് വന്നിരുന്നു.
ശബരിമലയില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ശ്ലാഘനീയമെന്ന തരത്തിലായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. എന്നാല്‍ സ്വര്‍ണ്ണക്കൊള്ളയില്‍ ഉദ്യോഗസ്ഥരും മുന്‍ ബോര്‍ഡ് പ്രസിഡന്റുമാരും അകത്തായിട്ടും മൗനിബാബയായി സുകുമാരന്‍ നായര്‍ തുടരുകയാണ്.
/filters:format(webp)/sathyam/media/media_files/2025/10/02/g-sukumaran-nair-2-2025-10-02-20-21-59.jpg)
ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ ദേവസവം ബോര്‍ഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാര്‍ എന്നിവര്‍ എന്‍.എസ്.എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.
അയ്യപ്പ സംഗമത്തിന്റെ പേരില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി രംഗത്തെത്തിയതിന് തൊട്ട് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം മുരാരി ബാബുവിനെയടക്കം അറസ്റ്റ് ചെയ്യുന്നത്.
അറസ്റ്റിന് മുമ്പ് തന്നെ പ്രാദേശിക കരയോഗ ഭാരവാഹിത്വത്തില്‍ നിന്നും മുരാരി ഒഴിഞ്ഞിരുന്നു. മുരാരി ബാബുവിന്റെ ഭാര്യ എന്‍.എസ്.എസ് ഹെഡ് ഓഫീസിലെ ജീവനക്കാരി കൂടിയാണ്.
/filters:format(webp)/sathyam/media/media_files/2025/10/25/murari-babu-2025-10-25-15-33-35.jpg)
പത്മകുമാറുമായും സുകുമാരന്‍ നായര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹം ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ പുറത്തുവന്ന യുവതീ പ്രവേശനത്തിന് അനുകൂലമായി കോടതിവിധിയില്‍ നാമജപ പ്രതിഷേധം എന്‍.എസ്.എസ് നടത്തിയിരുന്നു. യുവതീ പ്രവേശനവിധിയെ എതിര്‍ക്കുന്നവരുടെ കൂടെയാണ് അന്ന് പത്മകുമാര്‍ നിലയുറപ്പിച്ചിരുന്നത്.
എന്‍.എസ്.എസ് നേതൃത്വവുമായും അന്ന് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. സി.പി.എം നേതാവാണെങ്കിലും അയ്യപ്പന്റെ വലിയ ഭക്തന്‍ കൂടിയായിരുന്നു പത്മകുമാര്‍ എന്നതും സി.പി.എമ്മിന് അറിവുള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതല പത്മകുമാറിനെ ഏല്‍പ്പിച്ചതും.
എന്നാല്‍ അതേ പത്മകുമാര്‍ തന്നെ കൊള്ളയ്ക്ക് കൂട്ടു നിന്നുവെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ എന്‍.എസ്.എസ് നേതൃത്വത്തിനും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വിഷയം സംബന്ധിച്ച് പ്രതികരണം നടത്താന്‍ ജനറല്‍ സെക്രട്ടറി ഇനിയും തയ്യാറായിട്ടില്ല. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം മുന്നോട്ട് പോകട്ടെ എന്നുള്ള നിലപാടാണ്എ എന്‍.എസ്.എസിനുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us