ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക തെളിവെടുപ്പ്. സ​ന്നി​ധാ​ന​ത്ത് സ്വ​ർ​ണ​പ്പാ​ളി ഇ​ള​ക്കി​മാ​റ്റി എ​സ്ഐ​ടി​യു​ടെ പ​രി​ശോ​ധ​. നടപടി ഹൈക്കോടതി നിർദ്ദേശപ്രകാരം

New Update
1502350-swarna-kolla

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ല്‍ സ​ന്നി​ധാ​ന​ത്ത് നി​ര്‍​ണാ​യ​ക തെ​ളി​വെ​ടു​പ്പ്. സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പ്പാ​ളി​യും ശ്രീ​കോ​വി​ലി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തെ പാ​ളി​ക​ളും ഇ​ള​ക്കി​മാ​റ്റി​യി​ട്ടു​ണ്ട്.

Advertisment

സ്വ‍​ർ​ണ​പ്പാ​ളി​ക​ളു​ടെ തൂ​ക്കം നി​ര്‍​ണ​യി​ക്കും. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഇ​വ വീ​ണ്ടും പു​നഃ​സ്ഥാ​പി​ക്കും. ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി.

എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തി​യി​ട്ടു​ള്ള​ത്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ദ​ഗ്ധ​രാ​യ​വ​ര്‍ സം​ഘ​ത്തി​ലു​ണ്ട്.

ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള പ​രി​ശോ​ധ​ന ഉ​ച്ച​പൂ​ജ ക​ഴി​ഞ്ഞു ന​ട അ​ട​ച്ച​ശേ​ഷം ന​ട​ത്താ​നാ​ണ് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് അ​നു​മ​തി ന​ല്‍​കി​യ​ത്. ഉ​ച്ച​പൂ​ജ വേ​ള​യി​ല്‍ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് ക​ല​ശ​മാ​ടി അ​നു​ജ്ഞ വാ​ങ്ങി. തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ല്‍ 1998ല്‍ ​വി​ജ​യ് മ​ല്യ സ്വ​ര്‍​ണം പൊ​തി​ഞ്ഞു സ്ഥാ​പി​ച്ച ചെ​മ്പു​പാ​ളി​ക​ള്‍ ത​ന്നെ​യാ​ണോ 2019ല്‍ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി സ്വ​ര്‍​ണം പൂ​ശി ഘ​ടി​പ്പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ള്‍, ക​ട്ടി​ള​പ്പാ​ളി​ക​ള്‍, വാ​തി​ല്‍​പ്പാ​ളി​ക​ള്‍ എ​ന്നി​വ​യി​ല്‍ പൊ​തി​ഞ്ഞി​ട്ടു​ള്ള സ്വ​ര്‍​ണ​ത്തി​ന്‍റെ അ​ള​വ് കേ​സി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ഐ​ടി​ക്കു ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

Advertisment