ശബരിമലയിൽ അയ്യന് തങ്ക​ അ​ങ്കി​ചാ​ർ​ത്തി ദീ​പാ​രാ​ധ​ന, ശരണ മന്ത്രങ്ങളാൽ ഭ​ക്തി​സാ​ന്ദ്രമായി സ​ന്നി​ധാ​നം

New Update
V

ശ​ബ​രി​മ​ല: ശബരിമലയിൽ മ​ണ്ഡ​ല​പൂ​ജ​യു​ടെ ഭാ​ഗ​മാ​യു​ള്ള ത​ങ്ക ​അ​ങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു. ന​ട​പ്പ​ന്ത​ലി​ൽ എ​ത്തി​യ ത​ങ്ക ​അ​ങ്കി​ ഘോഷയാത്രയെ ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ ആ​ചാ​ര​പ​ര​മാ​യി സ്വീ​ക​രി​ച്ച് സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ച്ചു.

Advertisment

തു​ട​ർ​ന്ന് കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും, ദേവസ്വം മന്ത്രിയും സം​ഘ​വും ചേ​ർ​ന്ന് ത​ങ്ക​ അ​ങ്കി സ്വീ​ക​രി​ച്ച് സോ​പാ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ചു. സോ​പാ​ന​ത്തി​ൽ​വ​ച്ച് പേ​ട​കം മേ​ൽ​ശാ​ന്തി​യും ത​ന്ത്രി​യും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

തുടർന്ന് വൈ​കു​ന്നേ​രം 6.40നാ​ണ് ശ്രീ​കോ​വി​ലി​ൽ ത​ങ്ക അ​ങ്കി ചാ​ര്‍​ത്തി​യു​ള്ള ദീ​പാ​രാ​ധാ​ന ന​ട​ന്നത്. ദീ​പാ​രാ​ധ​ന ക​ഴി​ഞ്ഞ​ശേ​ഷം ഭ​ക്ത​രെ പ​തി​നെ​ട്ടാം​പ​ടി​യി​ലൂ​ടെ ദ​ർ​ശ​ന​ത്തി​നാ​യി ക​ട​ത്തി​വി​ട്ടു.

Advertisment