New Update
/sathyam/media/media_files/c7Fr9lF1PAqgFz1VN5x7.jpg)
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർഥാടകർ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ സ്വദേശികളായ വേൽപ്പുരി വെങ്കയ്യ (65), നീലം ചന്ദ്രശേഖർ (55), ബെംഗളൂരു സ്വദേശിയായ കുമാർ (44), എന്നിവരാണ് മരിച്ചത്.
വേൽപ്പുരി വെങ്കയ്യയ്ക്ക് നീലിമലയിൽ വെച്ച് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുമാർ അപ്പാച്ചിമേട് കാർഡിയോളജി സെൻ്ററിലും ചന്ദ്രശേഖർ പമ്പ ഗവണ്മെന്റ് ആശുപത്രിയിലുമാണ് മരിച്ചത്.