/sathyam/media/media_files/2025/12/21/sabarimala-2025-12-21-15-10-38.jpg)
കോട്ടയം: കോടതി വിധികളെ തുടര്‍ന്ന് ശബരി എയര്‍പോര്‍ട്ട് പദ്ധതി തുലാസിലായിരിക്കുകയാണ്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏയര്‍പോര്‍ട്ട് നിര്‍മാണത്തിന് തറക്കില്ലിടില്ലെന്ന് ഉറപ്പായി.
/filters:format(webp)/sathyam/media/media_files/2025/06/14/Jp5GZkwiffjQrwTqfTfe.jpg)
രണ്ടു കോടതി വിധികളിലും സര്‍ക്കാര്‍ അപ്പീല്‍ പോകുമെങ്കിലും നടപടികള്‍ അനന്തമായി നീളും. ശബരിമല തീര്‍ഥാടകര്‍ക്കും മലയോര ജില്ലകളുടെ വികസനത്തിനും ഉതകുന്ന പദ്ധതിയാണ് മുടങ്ങിയത്.
/filters:format(webp)/sathyam/media/media_files/2025/06/15/a6NltmKvULdmChfXnhui.jpg)
ഇനി ജനങ്ങള്‍ക്ക് ഏക പ്രതീക്ഷ ദശകങ്ങളായി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന അങ്കമാലി - എരുമേലി ശബരി റെയില്‍ പദ്ധതിയാണ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തമ്മില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ധാരണയായിരുന്നു. കേന്ദ്ര ബജറ്റില്‍ പദ്ധതിക്കായുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.
/filters:format(webp)/sathyam/media/media_files/LmfxyAdlyYjXArKMYjRN.jpg)
നിര്‍ദിഷ്ട പാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഉന്നതതല നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പ് വിഞ്ജാപനം ഇറക്കണമെന്നു റെയില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി 204 ഹെക്റ്റര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.
\ഇതിനായി പ്രത്യേക ഓഫിസുകള്‍ തുറക്കാന്‍ തീരുമാനമായി. പദ്ധതിയുടെ നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന ഉറപ്പിന്മേലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം നടപടികളുമായി മുന്നോട്ട് പോകുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കിഫ്ബി വഴിയാകും പണം കണ്ടെത്തുക.
/filters:format(webp)/sathyam/media/media_files/GmuMNUkuDQltdWaKB9UJ.jpg)
111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിങ്ങനെ 14 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ശബരിമല തീര്‍ഥാടകര്‍ക്ക് പുറമെ, മലയോര മേഖലയിലെ കാര്‍ഷിക-വ്യാവസായിക ഉത്പന്നങ്ങളുടെ നീക്കത്തിനും വിനോദസഞ്ചാരത്തിനും ഈ പാത വലിയ കുതിപ്പേകും.
കൊച്ചി വിമാനത്താവളവുമായി കാലടി സ്റ്റേഷനുള്ള ദൂരക്കുറവ് പദ്ധതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ശബരി പാതയെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനായി തിരുവനന്തപുരം ബാലരാമപുരം വരെ നീട്ടുന്നതിനുള്ള ആലോചനകളും സര്‍ക്കാര്‍ തലത്തില്‍ സജീവമാണ്.
/filters:format(webp)/sathyam/media/media_files/XbX3oalLWwPIc8aKS9wN.jpg)
ഇത് യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ മൂന്നാമത്തെ സമാന്തര റെയില്‍വേ ലൈനായി ശബരി പാത മാറും.
അതേസമയം, കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ പദ്ധതിക്കു വന്‍ തിരിച്ചടിയായി മാറും. മുന്‍പും പ്രതീക്ഷകള്‍ പലതും ഉണ്ടായപ്പോഴും പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തഴയുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us