New Update
/sathyam/media/media_files/2025/10/18/sankaran-2025-10-18-18-55-30.jpg)
പത്തനംതിട്ട: സ്വർണക്കൊള്ള വിഷയത്തിൽ ശബരിമല സന്നിധാനത്ത് വീണ്ടും പരിശോധനയ്ക്ക് ജസ്റ്റിസ് കെ ടി ശങ്കരൻ. സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും പരിശോധിക്കാനാണ് ആലോചന.
Advertisment
ആദ്യഘട്ടത്തിൽ മൂന്ന് ദിവസങ്ങളിലായി അദ്ദേഹം ശബരിമലയിൽ പരിശോധന നടത്തിയിരുന്നു.
ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശില്പങ്ങളുടെ പാളികളുൾപ്പടെ അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു.
എങ്കിലും കൂടുതൽ പരിശോധനകൾ വേണമെന്നാണ് ജസ്റ്റിസ് കെ ടി ശങ്കരൻ വ്യക്തമാക്കുന്നത്. ആറന്മുളയിലെ പ്രധാന സ്ട്രോങ്ങ് റൂം തുറന്നുള്ള പരിശോധന പിന്നീട് നടത്തും.