ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ മു​ൻ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ർ കെ.​എ​സ്. ബൈ​ജു​വി​ന് ജാ​മ്യം. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലാ​ണ് കോ​ട​തി സ്വാ​ഭാ​വി​ക ​ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി.​ശ​ങ്ക​ര​ദാ​സി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി 14 ദി​വ​സ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ചു

New Update
baiju

 കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ മു​ൻ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ർ കെ.​എ​സ്. ബൈ​ജു​വി​ന് ജാ​മ്യം. 

Advertisment

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലാ​ണ് കോ​ട​തി സ്വാ​ഭാ​വി​ക​ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

റി​മാ​ൻ​ഡ് കാ​ലാ​വ​ധി 90 ദി​വ​സം പി​ന്നി​ട്ട​തോ​ടെ​യാ​ണ് കെ.​എ​സ്. ബൈ​ജു സ്വ​ഭാ​വി​ക ജാ​മ്യ​ത്തി​നാ​യി നീ​ക്കം ന​ട​ത്തി​യ​ത്. 

നേ​ര​ത്തെ ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ഇ​തു​വ​രെ ആ​റു പ്ര​തി​ക​ളാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി അ​ട​ക്കം നാ​ലു പേ​ർ​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ച​ത്. എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്.

 അ​തേ​സ​മ​യം ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി.​ശ​ങ്ക​ര​ദാ​സി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി 14 ദി​വ​സ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ചു. 

ഓ​ൺ​ലൈ​നി​ലാ​ണ് ശ​ങ്ക​ര​ദാ​സി​നെ ഹാ​ജ​രാ​ക്കി​യ​ത്. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ശ​ങ്ക​ര​ദാ​സ് സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ൽ മാ​ർ​ച്ച് ര​ണ്ടി​ന് വി​ധി പ​റ​യും.

Advertisment