/sathyam/media/media_files/2026/01/24/kadakampally-2026-01-24-14-47-45.jpg)
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻദേവസ്വം മന്ത്രി കടകംപള്ളി സുന്ദ്രേനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നു.
കടകംപള്ളിയുമായി ബന്ധപ്പെട്ട് ആദ്യം നടന്ന വിവരശേഖരണത്തിൽ എസ്.ഐ.ടിക്ക് തൃപ്തിയില്ലാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള വഴിതെളിയുന്നത്.
/filters:format(webp)/sathyam/media/media_files/2025/09/01/kadakampally-2025-09-01-01-53-23.jpg)
ഇതിന് പുറമേ 2019 മുതലുള്ള കടകംപള്ളിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് എസ്ഐടി തീരുമാനിച്ചിരിക്കുന്നത്.
മുമ്പ് എസ്.ഐ.ടി കടകംപള്ളിയിൽ നിന്നും നടത്തിയ വിവരശേഖരണത്തിൽ മുഴുവൻ കാര്യങ്ങളും ഉൾപ്പെട്ടിട്ടില്ലെന്നാണ് അവരുടെ നിഗമനം.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശൽ അടക്കം തീരുമാനങ്ങളെല്ലാം ദേവസ്വം ബോർഡിന്റേതായിരുന്നുവെന്നും വകുപ്പിന് ഇതേപ്പറ്റി യാതൊരു അറിവുമില്ലായിരുന്നുവെന്നും കടകംപള്ളി നേരത്തേ മൊഴി നൽകിയിരുന്നു.
എന്നാൽ അതിനെ മറികടക്കുന്ന തരത്തിൽ കടകംപള്ളിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്.
ഈ സംശയം സാധൂകരിക്കപ്പെടുന്ന രീതിയിലുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും ചില സൂചനകളുണ്ട്.
ഇതു കൂടി പരിഗണിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എസ്.ഐ.ടിയുടെ നീക്കം.
/filters:format(webp)/sathyam/media/media_files/2024/12/26/zTCVyJ7aAle8ZPmTPxox.jpg)
ഇതിന് പുറമേ കടകംപള്ളിയുടെ അടുത്ത ബന്ധുക്കൾ നടത്തിയ ചില നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതിലും എസ്.ഐ.ടിക്ക് സംശയമുണ്ടെന്നും കരുതപ്പെടുന്നു. എന്നാൽ ഇതുവരെ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തിയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
2019 ൽ സ്വർണപ്പാളി കൊണ്ടുപോകാൻ അനുമതി തേടി ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം വകുപ്പിന് അപേക്ഷ നൽകിയെന്നും അതിൽ തുടർ നടപടി ആവശ്യപ്പെട്ട് ദേവസ്വം വകുപ്പിൽ നിന്ന് ബോർഡിലേക്ക് അപേക്ഷ കൈമാറിയെന്നുമായിരുന്നു പത്മകുമാർ പറഞ്ഞത്.
/filters:format(webp)/sathyam/media/media_files/2025/10/12/padmakumar-2025-10-12-15-53-27.jpg)
എന്നാൽ അങ്ങനെ ഒരു അപേക്ഷ കണ്ടില്ലെന്നും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും ആയിരുന്നു കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസർ എന്ന നിലയിൽ മാത്രമാണ് അറിയുന്നതെന്നും കടകംപള്ളി പറഞ്ഞിരുന്നു.
/filters:format(webp)/sathyam/media/media_files/2025/03/12/ircGmqyTv76vSZ1iwecD.jpg)
ഇതിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ കടകംപള്ളി പോയിരുന്നുവെന്ന, പോറ്റിയുടെ അയൽവാസി വിക്രമൻ നായരുടെ വെളിപ്പെടുത്തൽ വരുന്നത്.
ഇതുകൊണ്ട് തന്നെ വീണ്ടും ചോദ്യം ചെയ്യൽ അനിവാര്യമാണെന്നാണ് എസ്.ഐ.ടിയുടെ നിരീക്ഷണം.
അതേസമയം 2025ൽ വീണ്ടും ദ്വാരപാല ശിൽപങ്ങളിലെ പാളികൾ കൊണ്ടുപോയതിൽ ദുരുദ്ദേശമുണ്ടെന്നും എസ്ഐടി കണ്ടെത്തലുണ്ട്. മരാമത്ത് വിഭാഗത്തെ അറിയിക്കാതെയാണ് പാളികൾ കൊണ്ടുപോയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
പാളികൾ കൊണ്ടുപോകുന്ന വിവരം മരാമത്ത് വിഭാഗത്തെ അറിയിച്ചാൽ സ്പെഷ്യൽ കമ്മീഷണർ അക്കാര്യം അറിയും. ഇത് ഒഴിവാക്കാൻ ഗൂഢാലോചന നടന്നുവെന്ന സൂചനയും എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/10/02/unnikrishnan-2025-10-02-10-56-22.jpg)
പാളികൾ കൊടുത്തുവിടാൻ ബോർഡിലെ ഉന്നതൻ ഇടപെട്ടെന്നും എസ്.ഐ.ടിക്ക് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴിയിൽ പറയുന്നു. തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് 2025ലെ നീക്കത്തിലും കേസെടുത്തേക്കും. മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും അംഗം അജികുമാറിനെയും ചോദ്യം ചെയ്യാൻ എസ്ഐടി ലക്ഷ്യംവെയ്ക്കുന്നുണ്ട്.
അന്വേഷണം പുരോഗമിക്കും തോറും വലിയ മീനുകൾ വലയ്ക്കുള്ളിലായേക്കുമെന്നാണ് കരുതപ്പെടുന്നത്. കടകംപള്ളി, പി.എസ് പ്രശാന്ത് എന്നിവർ എന്നിവരെ ചോദ്യം ചെയ്യുന്ന മുറയ്ക്ക് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്ന അഭ്യൂഹവും നിലനിൽക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us