ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ മ​ന്ത്രി​യെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. ജാ​മ്യ​വി​ധി പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​ന്തോ പ​ക​യോ​ടെ​യാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന് മ​ന​സി​ലാ​കും

യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​ന്ന​തി​ലെ പ്ര​തി​കാ​ര​മാ​ണ് ത​ന്ത്രി​യു​ടെ അ​റ​സ്റ്റ്.

New Update
kc venugopal mp

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ മ​ന്ത്രി​യെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.

Advertisment

ജാ​മ്യ​വി​ധി പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​ന്തോ പ​ക​യോ​ടെ​യാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന് മ​ന​സി​ലാ​കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.


യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​ന്ന​തി​ലെ പ്ര​തി​കാ​ര​മാ​ണ് ത​ന്ത്രി​യു​ടെ അ​റ​സ്റ്റ്.

സ​ർ​ക്കാ​രും, എ​സ്ഐ​ടി​യും മ​റു​പ​ടി പ​റ​യ​ണം. കോ​ട​തി നി​രീ​ക്ഷ​ണം പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഒ​രു തെ​ളി​വു പോ​ലു​മി​ല്ലാ​തെ​യാ​ണ് അ​റ​സ്റ്റ് എ​ന്ന് മ​ന​സി​ലാ​കും.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​പ്പോ​ഴ​ത്തെ എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കും.​അ​തി​ന് വേ​ണ്ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

Advertisment