/sathyam/media/media_files/2026/01/27/bjp-2026-01-27-19-46-42.jpg)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച സിപിഎം-കോൺഗ്രസ് കുറുവാ സംഘത്തിനെതിരെ ശക്തമായ പ്രതിഷേധം തുടർന്ന് ബിജെപി.
ശബരിമല സ്വർണക്കൊള്ളയിലെ ദല്ലാൾ പോറ്റിയുമായി അടുത്ത ബന്ധമുള്ള പ്രിയങ്ക ഗാന്ധി എംപിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റയിലെ എംപി ഓഫീസിലേക്ക് ജനുവരി 28 ബുധനാഴ്ച്ച ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും.
സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് മാർച്ച് ഉദ്ഘാടനം ചെയ്യും.
ശബരിമലസ്വർണക്കൊള്ളയിലെ ദല്ലാൾ പോറ്റിയുമായി അടുത്ത ബന്ധമുള്ള ആൻ്റോ അൻ്റണി എംപിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ടയിലെ എംപി ഓഫീസിലേക്കും അതേസമയത്ത് മാർച്ച് നടക്കും.
പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനുപ് അൻ്റണി ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങലിൽ അടൂർ പ്രകാശ് എംപിയുടെ ഓഫീസിലേക്ക് നടക്കുന്ന മാർച്ച് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
ശബരിമലയിലെ സ്വർണ്ണ കൊള്ളയിലെ കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തു കൊണ്ടുവരാൻ എസ് ഐ ടി തയാറാവുന്നില്ല എന്നാണ് ബി ജെ പി യുടെ ആരോപണം.
ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയാ ഗാന്ധിയും തമ്മിലുള്ള ബന്ധത്തേപ്പറ്റി കോൺഗ്രസ് നേതൃത്വം മൗനം തുടരുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് സമര പരിപാടികൾ തുടരുന്നത് എന്നും ബിജെപി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us