/sathyam/media/media_files/2025/03/13/PDpAJBfQghyT2kAeq8xO.jpg)
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ചെന്നൈയിലെ കമ്പനിയിൽനിന്ന് സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി തിരികെ സ്ഥാപിക്കാനാണ് തീരുമാനം. അതുവരെ സ്വർണപ്പാളികൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കും. കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളിൽ അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
കോടതിയുടെ അനുമതിയോടെയാകും തുടർ നടപടി. തന്ത്രിയുടെ ആഞ്ജ അനുസരിച്ച്, ശുദ്ധികലശംചെയ്ത് പ്രത്യേക പൂജകളോടെയായിരിക്കും സ്വർണ്ണപ്പാളി തിരികെ സന്നിധാനത്ത് സ്ഥാപിക്കുക. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി ഒരുമാസത്തിന് ശേഷമാണ് സ്വർണപ്പാളികൾ തിരികെ സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്.
സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്തുന്നത് ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമാകണമെന്ന നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്നായിരുന്നു ആരോപണം. ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി മാറ്റിയതാണെന്നും നടപടികളിൽ പിഴവുകളൊന്നുമില്ലെന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചിരുന്നു.