/sathyam/media/media_files/SGc6469enJFbI2ZHfkxu.jpg)
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംപി.
ശബരിമല കോഴിക്കോടായിരുന്നെങ്കില്‍ കോര്‍പ്പറേഷന്‍ പണ്ടേ മുഴുവന്‍ സ്വര്‍ണവും അടിച്ച് മാറ്റിയേനേ എന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ജനങ്ങള്‍ നന്നാവണം. അതിനാണ് വോട്ടുചോദിക്കുന്നതെന്നും ഭരിക്കുന്നവരല്ല നന്നാവേണ്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കോഴിക്കോട് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല അയ്യപ്പന്റെ പൊന്ന് കക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് വോട്ടര്‍മാര്‍ ആരും കരുതിക്കാണില്ലെന്നും പത്മകുമാറിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് പോലും പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പല കേസുകളില്‍ നിന്നും രക്ഷനേടാന്‍ ആര്‍എസ്എസിനോട് സിപിഎം അടുക്കുകയാണെന്നും ചോദ്യംചെയ്താല്‍ എല്ലാം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നും ഷാഫി കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us