ശബരിമല സ്വർണക്കൊള്ള: 2019 ജൂലൈ 19 ന് സ്വര്‍ണപ്പാളി ഇളക്കിയെടുക്കുമ്പോള്‍ ബോധപൂര്‍വം സന്നിധാനത്തു നിന്നും ബൈജു വിട്ടുനിന്നു

ദ്വാരപാലകപാളികള്‍ അഴിച്ചുകൊണ്ടുപോകുമ്പോള്‍ അത് തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു

New Update
baiju

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക്. ഇന്നലെ അറസ്റ്റിലായ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisment

 ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ്. കേസിലെ ഏഴാം പ്രതിയാണ് ബൈജു.

2019 ജൂലൈ 19 ന് സ്വര്‍ണപ്പാളി ഇളക്കിയെടുക്കുമ്പോള്‍ ബോധപൂര്‍വം സന്നിധാനത്തു നിന്നും ബൈജു വിട്ടുനിന്നുവെന്ന് എസ്‌ഐടി കണ്ടെത്തി.

ദ്വാരപാലകപാളികള്‍ അഴിച്ചുകൊണ്ടുപോകുമ്പോള്‍ അത് തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

GOLD-PLSTE

എന്നാല്‍ ആ രണ്ടു ദിവസവും ബൈജു സന്നിധാനത്ത് ഹാജരായിരുന്നില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

മേല്‍നോട്ട ചുമതല വഹിക്കുന്നതില്‍ തിരുവാഭരണം കമ്മീഷണറായിരുന്ന ബൈജു ഗുരുതര വീഴ്ചയാണ് വരുത്തിയത്. കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം. 2019ല്‍ കെ എസ് ബൈജു ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു. 

Advertisment