ശബരിമല ഐതീഹ്യത്തില്‍ അയ്യപ്പനൊപ്പം വാവര്‍ക്കും സ്ഥാനമുണ്ട്; സംഘപരിവാര്‍ ഇത് അംഗീകരിക്കുന്നില്ല’... വാവർ മറ്റൊരു പേരുകാരനാണെന്നാണ് സംഘികളുടെ വാദം:  മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തിന്റെയും ലോകത്തിന്റെയും പലഭാഗങ്ങളിലുള്ളവര്‍ എത്തിച്ചേരുന്ന കേരളത്തിന്റെ ഒരു ആരാധനാലയമാണ് ശബരിമല. ആ ശബരിമലയെ, വലിയ വിവാദമാക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു

New Update
sabarimala.1.406246

കണ്ണൂർ:   ശബരിമല വിഷയം വിവാദമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisment

 സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെയും ലോകത്തിന്റെയും പലഭാഗങ്ങളിലുള്ളവര്‍ എത്തിച്ചേരുന്ന കേരളത്തിന്റെ ഒരു ആരാധനാലയമാണ് ശബരിമല. ആ ശബരിമലയെ, വലിയ വിവാദമാക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

pinarayi

 ശബരിമലയുമായി ബന്ധപ്പെട്ട ഐതീഹ്യത്തില്‍ അയ്യപ്പനോടൊപ്പം വാവരുമുണ്ട്. വാവര്‍ക്കും പ്രധാന സ്ഥാനമുണ്ട്. ഇത് സംഘപരിവാറിന് യോജിക്കാനാകുന്നില്ല. 

അതിന്റെ ഭാഗമായി വാവര്‍ വാവരല്ല എന്നും മറ്റൊരു പേരുകാരനാണെന്നും ഏതെല്ലാം തരത്തില്‍ സമൂഹത്തിന് കൊള്ളാത്തവനായി ചിത്രീകരിക്കാമോ ആ തരത്തിലെല്ലാം ശ്രമങ്ങള്‍ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു. 

Advertisment