/sathyam/media/media_files/yLeCVn4KiQ0l4UvT66uu.jpg)
എരുമേലി : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുളള വെർച്വൽ ക്യൂ ബുക്കിങ് ഇന്നു വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും.
sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനുളള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം എഴുപതിനായിരം പേർക്കാണ് അവസരം.
/filters:format(webp)/sathyam/media/media_files/he9UyiqDYp2svncRB6rl.jpg)
വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ സ്പോട്ട് കേന്ദ്രങ്ങളും ഉണ്ടാകും.
സ്പോട്ട് ബുക്കിങ് വഴി ഇരുപതിനായിരം പേരെയാണ് ദർശനത്തിന് അനുവദിക്കുക.
തീർത്ഥാടകർക്കുളള അപകട ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷം നാല് ജില്ലകളിലുണ്ടാകുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്.
/filters:format(webp)/sathyam/media/media_files/XwU0nt7wqKWSBhbas86J.jpg)
ഇത് കേരളത്തിലെവിടെയും അയ്യപ്പഭക്തർക്ക് യാത്രാമധ്യേ അപകടമുണ്ടായാലും ലഭിക്കുന്ന തരത്തിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
ശബരിമല ഡ്യൂട്ടിയിലുളള ജീവനക്കാർക്കും ഈ വർഷം മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
നിലയ്ക്കൽ മുതൽ സന്നിധാനം വരെ തീർത്ഥാടന പാതയിൽ അസുഖങ്ങൾ മൂലം സ്വാഭാവിക മരണം സംഭവിക്കുന്നവർക്കും മൂന്ന് ലക്ഷം ധനസഹായം ലഭിക്കുന്ന പദ്ധതിയും ഈ വർഷം ദേവസ്വം ബോർഡ് തുടങ്ങുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us