/sathyam/media/media_files/2025/10/03/gold-plste-2025-10-03-18-43-46.jpg)
പത്തനംതിട്ട: വ്യവസായി വിജയ് മല്യ സമർപ്പിച്ചത് സ്വർണ്ണപ്പാളി തന്നെയെന്ന് സ്ഥിരീകരിച്ച് മുൻതന്ത്രി കണ്ഠരര് മോഹനര്.
അന്ന് 30 കിലോയോളം സ്വർണം ഉപയോഗിച്ചു എന്നാണ് അറിവ്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.ദ്വാരപാലക ശില്പപാളികൾ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് സന്നിധാനത്ത് വെച്ച് തന്നെയാണ്. ക്ഷേത്രത്തിലെ ഉരുപ്പടികള്‍ പുറത്തുകൊണ്ടുപോകരുത് അതാണ് ശാസ്ത്രം അവിടെ വച്ച് തന്നെ പണി ചെയ്യണമെന്ന് ദേവസ്വം മാനുവലില്‍ പറയുന്നുണ്ടെന്ന് കണ്ഠര് മോഹനര് വ്യക്തമാക്കി.
ദ്വാരപാലക ശില്പ പാളികൾ പുറത്തുകൊണ്ടുപോയി പൂജിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. വിവാദങ്ങളിൽ സമഗ്രമായ അന്വേഷണം വേണം ദ്വാരപാലകശിൽപം സ്വർണമായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ലെന്നും കണ്ഠര് മോഹനര് പറഞ്ഞു.
ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും പ്രദര്‍ശനം സംഘടിപ്പിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു.
നടന്‍ ജയറാമിനെ അടക്കം ക്ഷണിച്ചുകൊണ്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പൂജയുടെ പേരിൽ പ്രമുഖരിൽ നിന്ന് പണപ്പിരിവും നടത്തി. ശ്രീകോവിൽ കവാടത്തിന്റെ പൂജയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചിട്ടാണ് പോയതെന്നു നടൻ ജയറാം വ്യക്തമാക്കിയിരുന്നു.