മുൻ എം.എൽ.എ കെ.എസ് ശബരീനാഥൻ അഭിഭാഷകനായി. നിയമപഠനത്തിന് പ്രചോദനമായത് പോലീസുകാരന്റെ വാക്കുകൾ. അച്ഛൻ ജി. കാർത്തികേയന് സാധിക്കാതിരുന്നത് പൂർത്തിയാക്കിയതിന്റെ അഭിമാനത്തിൽ ശബരീനാഥൻ

New Update
ks-sabarinadhan-jpg

കൊച്ചി: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.എസ്.ശബരീനാഥൻ അഭിഭാഷകനായി എൻറോൾ ചെയ്തു. ഇന്ന് കേരള ഹൈക്കോടതിയിൽ വെച്ച് നടന്ന സന്നദ് ദാന ചടങ്ങിൽ വെച്ചാണ് ശബരീനാഥൻ അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ചത്.

Advertisment

രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഒരു പോലീസുകാരൻ പറഞ്ഞ വാക്കുകളാണ് നിയമബിരുദം എടുക്കാൻ പ്രചോദനമായതെന്നാണ് ശബരിനാഥൻെറ പ്രതികരണം.


തിരുവനന്തപുരം പേരൂർക്കടയിലെ കേരള ലോ അക്കാദമിയിൽ നിന്നാണ് ശബരിനാഥൻ നിയമബിരുദം കരസ്ഥമാക്കിയത്.


ശബരീനാഥൻ അഭിഭാഷകനായി എൻറോൾ ചെയ്യുന്നതിന് സാക്ഷ്യം വഹിക്കുന്നതിനായി ജീവിതപങ്കാളിയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ ദിവ്യ.എസ്.അയ്യരും അമ്മ എം.ടി സുലേഖയും മകനും  മറ്റ് കുടുംബാംഗങ്ങളും എത്തിയിരുന്നു. 

sabarinathan

ശബരിയുടെ അച്ഛൻ മുൻ സ്പീക്കറും മന്ത്രിയുമായ ജി.കാർത്തികേയനും നിയമ വിദ്യാർത്ഥിയായിരുന്നു. എന്നാൽ രാഷ്ട്രീയ തിരക്കുകൾ വന്നതോടെ അദ്ദേഹത്തിന് അവസാന വർഷ പരീക്ഷ എഴുതാനായില്ല.

അച്ഛന് കഴിയാതിരുന്നത് പൂർത്തീകരിക്കുക എന്ന താൽപര്യം കൂടി നിയമബിരുദം കരസ്ഥമാക്കുന്നതിൽ ശബരീനാഥന് പ്രേരണയായി ആയിട്ടുണ്ട്.

ഇന്ന് അഭിഭാഷകനായി എൻറോൾ ചെയ്തപ്പോൾ വിളിച്ച സഹപ്രവർത്തകരായ രമേശ് ചെന്നിത്തലയും എം.എം.ഹസനും എല്ലാം ജി.കാർത്തികേയൻെറ നിയമബിരുദ പഠനം മുടങ്ങിയ കാര്യം ഓർമ്മിച്ചിരുന്നു.


എം.എം.ഹസൻ ഉൾപ്പെടെയുളള നേതാക്കൾ നിർബന്ധിച്ചിട്ടും പിന്നീട് അവസാന വർഷ പരീക്ഷ എഴുതാൻ കാർത്തികേയൻ താൽപര്യം കാട്ടിയില്ലെന്നും ദു:ഖത്തോടെ എം.എം.ഹസൻ ഓർക്കുന്നു.


അച്ഛന് സാധിക്കാതിരുന്ന ബിരുദമാണ് എൻജിനീയറിങ്ങ്, എംബിഎ ബിരുദധാരിയായ കെ.എസ്. ശബരിനാഥൻ എത്തിയിരിക്കുന്നത്. രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് കരുത്ത് നൽകാൻ  നിയമപഠനം സഹായകമാകുമെന്നാണ് ശബരീനാഥൻെറ പ്രതീക്ഷ.

speaker_2009809f

നല്ല പൊതു പ്രവർത്തകന് നിയമ പരിജ്ഞാനം അനിവാര്യമാണെന്ന് രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ പല തവണ ബോധ്യപ്പെട്ടിട്ടുളളതായി ശബരീനാഥൻ പറഞ്ഞു. കുറച്ച് കൂടി നന്നായി പൊതുരംഗത്ത് ഇടപെടാൻ ആകുമെന്നും ശബരി പ്രതീക്ഷ പ്രകടിപ്പിച്ചു. 

കേരള ലോ അക്കാദമിയിലെ ഈവനിംഗ് ബാച്ചിലായിരുന്നു ശബരീനാഥൻെറ പഠനം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതാണ് ശബരിനാഥനെ നിയമ ബിരുദം എടുക്കാൻ പ്രേരിപ്പിച്ചത്.

കേസിൽ അറസ്റ്റിലായ ശബരിയെ ഒരു ദിവസം മുഴുവൻ പൊലീസ് സ്റ്റേഷനിൽ ഇരുത്തുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് നിയമ പരിജ്ഞാനം ഉണ്ടാകേണ്ടതിനെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥൻ ഓർമ്മിപ്പിച്ചത്.

561176568_18099837436727449_683778233391557914_n

ഭാര്യയും അമ്മയുമാണ് ലോ അക്കാദമിയിൽ ചേർന്ന പഠിക്കാനുളള ഫീസ് കൊടുത്തതെന്ന് ശബരിനാഥൻ പറഞ്ഞു. ഹൈക്കോടതി ഹാളിൽ രാവിലെ 11നായിരുന്നു ശബരിനാഥൻ അടക്കമുളള പുതിയ അഭിഭാഷകരുടെ എൻറോൾമെന്റ് ചടങ്ങ് നടന്നത്. 

ജസ്റ്റിസ് സതീഷ് നൈനാൻ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. എൻറോൾ ചെയ്തെങ്കിലും വക്കീലായി മുഴുവൻ സമയ പ്രാക്ടീസിന് ഇറങ്ങണോയെന്ന കാര്യത്തിൽ ശബരീനാഥൻ തീരുമാനം എടുത്തിട്ടില്ല.

അച്ഛൻ ജി.കാർത്തികേയൻെറ അപ്രതീക്ഷിത നിര്യാണത്തെ തുടർന്നാണ് മുംബൈയിൽ ടാറ്റാ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്ന കെ.എസ്.ശബരീനാഥൻ രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.


ടാറ്റാ ഗ്രൂപ്പിൻെറ അധിപൻ രത്തൻ ടാറ്റയുടെ ഓഫീസിലായിരുന്നു ശബരിനാഥൻെറ ജോലി. മികച്ച മാനേജ്മെന്റ് വിദഗ്ധനായ ശബരിനാഥന് ടാറ്റയുടെ ഉയർന്ന പദവികളിൽ എത്താനുളള എല്ലാ സാധ്യതകളുമുണ്ടായിരുന്നു.


ടാറ്റ വിട്ടാൽ തന്നെ മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ തലപ്പത്തേക്കും അനായാസം എത്താമായിരുന്നു. എന്നാൽ അച്ഛൻെറ പാത പിന്തുടർന്ന് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങാനായിരുഏറ്റുമുട്ടേണ്ടത് ആശയങ്ങളോട്, വീട്ടി‍ലെ സ്ത്രീകളോടല്ല', അപമാനിച്ചുള്ള  പ്രചാരണം തടയണം: ജി.കാർത്തികേയന്റെ ഭാര്യ സുലേഖന്നു ശബരീനാഥൻെറ നിയോഗം.

കാർത്തികേയൻെറ നിര്യാണത്തിന് പിന്നാലെ അദ്ദേഹം പ്രതിനിധീകരിച്ച  അരുവിക്കരയിൽ നിന്ന് വിജയിച്ച് ആദ്യമായ എം.എൽ.എയായി.2015ലെ ഉപതിരിഞ്ഞെടുപ്പിലെ വിജയം 2016ലെ പൊതു തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ശബരിനാഥന് കഴിഞ്ഞു.

ഏറ്റുമുട്ടേണ്ടത് ആശയങ്ങളോട്, വീട്ടി‍ലെ സ്ത്രീകളോടല്ല', അപമാനിച്ചുള്ള  പ്രചാരണം തടയണം: ജി.കാർത്തികേയന്റെ ഭാര്യ സുലേഖ

എന്നാൽ 2016ൽ അരുവിക്കരയിൽ ശബരിക്ക് കാലിടറി.സി.പി.എമ്മിലെ ജി.സ്റ്റീഫനോട് പരാജയപ്പെട്ടു.മണ്ഡലത്തിലെ സാമുദായിക ധ്രൂവീകരണമാണ് ശബരിക്ക് വിനയായത്.

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശബരിനാഥൻ ഇപ്പോൾ തിരുവനന്തപുരം ഡി.സി.സി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരത്തിലെ ഏതെങ്കിലും സീറ്റിൽ ശബരിനാഥൻ മത്സരിച്ചേക്കുമെന്നാണ് സൂചന.

Advertisment