/sathyam/media/media_files/2025/11/05/sabha-bjp-2025-11-05-20-42-40.jpg)
കൊച്ചി: സിറോ മലബാർ സഭയുടെ രാഷ്ട്രീയകാര്യ സമിതി കൂടിയായ പൊതുകാര്യ കമ്മീഷനാണ് എസ് ഐ ആറിൽ പങ്കാളികളാകാൻ വിശ്വാസികൾക്ക് നിർദേശം നൽകിയത്.
ഇതിന്റെ ഭാഗമായി എല്ലാ ഇടവകകളിലേക്കും സ്ഥാപനങ്ങളിലേക്കും സംഘടന നേതൃത്വത്തിലേക്കും വിവിധ പ്രവാസി കൂട്ടായ്മകളിലേക്കും സർക്കുലർ അയച്ചു.
/filters:format(webp)/sathyam/media/media_files/2025/11/05/syro-malabar-sabha-2025-11-05-19-54-08.jpg)
നവംബർ നാല് മുതൽ ഡിസംബർ നാലുവരെ എസ്ഐആറിൽ പേര് ഉറപ്പുവരുത്താൻ വിശ്വാസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സർക്കുലർ പറയുന്നു. ഇതിനായി വീടുകളിൽ എത്തുന്ന ബൂത്ത് ലെവൽ ഓഫീസർമാരോട് കൃത്യമായി സഹകരിക്കണം.
അവർ ആവശ്യപ്പെടുന്ന രേഖകൾ നൽകണം. ഫോമുകൾ കൃത്യമായി പൂരിപ്പിച്ചു നൽകി എന്ന് ഉറപ്പുവരുത്തണം.
വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്ന് ഉറപ്പാക്കണം. 2002 നു ശേഷം വോട്ടർ പട്ടികയിൽ ഇടംപിടിച്ചവർ ബൂത്ത് ലെവൽ ഓഫീസർക്ക് മുമ്പാകെ ഹാജരാക്കേണ്ട രേഖകൾ അതിനായി ശേഖരിച്ച് സൂക്ഷിച്ച് വെക്കണമെന്നും ബൂത്തിലെ ഓഫീസർ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്നും സർക്കുലർ പ്രത്യേകം നിഷ്കർഷിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/05/ns-2025-11-05-19-54-13.jpg)
സിറോ മലബാർ സഭയുടെ അംഗങ്ങളിൽ ഭൂരിഭാഗവും വിദേശത്താണെന്നും ആയതിനാൽ അവരുടെ കാര്യത്തിൽ നാട്ടിലുള്ളവർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അവരുടെ പേരും എസ്ഐആറിൽ ഉൾപ്പെടുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സർക്കുലർ പ്രത്യേകം പറയുന്നു.
/filters:format(webp)/sathyam/media/media_files/2025/11/05/b5bc69ab-82aa-49e4-bb10-acb01ee78e7c-2025-11-05-20-42-55.jpg)
സംസ്ഥാനത്ത് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ എസ് ഐ ആറിനെതിരെ ശക്തമായ പ്രതിഷേധം തുടരുമ്പോഴാണ് സഭയുടെ ഈ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us