/sathyam/media/media_files/2026/01/01/sachchidananda-swami-2026-01-01-16-18-11.jpg)
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരു നിത്യചൈതന്യ യതി മുന്നോട്ടുവച്ച നിലപാടാണ് ഇന്നും ശിവഗിരി മഠം പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയെന്ന വാര്‍ത്തയെ പരാമര്‍ശിച്ചായിരുന്നു പ്രതികരണം. ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ യേശുദാസിന് പ്രവേശനം ഇല്ലെന്ന വിഷയവും സ്വാമി സച്ചിദാനന്ദ ഉന്നയിച്ചു. യേശുദാസിനേക്കാള്‍ നല്ല ഹിന്ദു ആരുണ്ടെന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം, രാജ്യത്ത് ഇന്നും നിലനില്‍ക്കുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാകേണ്ടതുണ്ടെന്നും പറഞ്ഞു.
ഇത്തരം പ്രവണതകള്‍ക്കെതിരെ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ കാലിക പ്രസക്തിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us