/sathyam/media/media_files/2025/10/12/sadanandhan-master-2025-10-12-20-09-43.jpg)
തിരുവനന്തപുരം : ഇക്കുറി വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പിനാണ് കേരളം സാക്ഷ്യം വഹിക്കുക . എൽഡിഎഫ് അധികാര തുടർച്ച പ്രതീക്ഷിക്കുമ്പോൾ യുഡിഎഫ് നൂറ് സീറ്റുകളിലേറെ സ്വന്തമാക്കി അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് . ബിജെപി യാകട്ടെ ഇക്കുറി എൻഡിഎ രണ്ടക്കം കടക്കുമെന്ന കണക്ക് കൂട്ടലിലാണ്. എന്നാൽ അക്രമ രാഷ്ട്രീയം സജീവ ചർച്ചയാകുന്നത് വീണ്ടും സി പി എം - ബി ജെ പി വൈരം വർദ്ധിപ്പിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ .
/filters:format(webp)/sathyam/media/media_files/2025/04/06/ID8xTS479jbcKsoZUBM2.jpg)
സി പി എമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിന് ഇരയായി ഇരു കാലുകളും നഷ്ട്ടപ്പെട്ട സദാനന്ദൻ മാസ്റ്റർ സഭയിൽ നടത്തിയ പ്രസംഗം സി പി എമ്മിൻ്റെ അക്രമ രാഷ്ട്രീയം തുറന്ന് കാട്ടുന്നതായിരുന്നു. പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കളൊക്കെ അഭിനന്ദിച്ചിരുന്നു. സി പി എം അക്രമ രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നത് യുഡിഎഫിന് സഹായകമാകുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട് .
അതേസമയം മലബാർ മേഖലയിൽ പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ ആർഎസ് എസ് വോട്ടുകൾ ബി ജെ പി ക്ക് വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ യുഡിഎഫിലേക്ക് പോകുമോ എന്ന ആശങ്ക ബി ജെ പി ക്കുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ സി പി എമ്മിൻ്റെ പരാജയം ഉറപ്പാക്കുക എന്ന നീക്കം ആർ.എസ്.എസ് നടത്തിയാൽ പരമാവധി വോട്ട് പിടിക്കുക എന്ന ബി ജെ പി നീക്കത്തിന് അത് തിരിച്ചടിയായേക്കും .
/filters:format(webp)/sathyam/media/media_files/2025/01/04/ahXV9VFixUABX71QJSSj.jpg)
കോൺഗ്രസിൻ്റെ മുസ്ലിം ലീഗ് , ജമാ അത്തെ ഇസ്‌ലാമി ബന്ധമൊക്കെ എടുത്ത് കാട്ടി സി പി എം നടത്തുന്ന പ്രചാരണം തന്നെ ഹിന്ദു വോട്ട് ധ്രുവീകരണം ലക്ഷ്യമിട്ടാണ്. എന്നാൽ അക്രമ രാഷ്ട്രീയം ചർച്ചയാകുമ്പോൾ ആർ.എസ്.എസ് മുഖ്യശത്രുവായി സി പി എമ്മിനെ കാണുന്ന സാഹചര്യമുണ്ടായാൽ അത് യുഡി എഫിന് ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് യുഡിഎഫിനെ ജമാ അത്തെ ഇസ്ലാമി , മുസ്ലിം ലീഗ് ബന്ധത്തിൽ സി പി എം കടന്നാക്രമിക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us