/sathyam/media/media_files/2025/12/12/hydrogen-carrier-2025-12-12-16-32-22.jpg)
പൂനെ: ഹൈഡ്രജൻ ഇന്ധനം സുരക്ഷിതമായും കുറഞ്ഞ ചെലവിലും കൊണ്ടുപോകുന്നതിനുള്ള ഗതാഗത സംവിധാനം വികസിപ്പിച്ച് എംഐടി വേൾഡ് പീസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകസംഘം. ഹൈഡ്രജൻ ഇന്ധന ഗതാഗതത്തിലെ ഏറ്റവും വലിയ വെല്ലുവിളിക്കാണ് ഈ കണ്ടുപിടിത്തത്തിലൂടെ പരിഹാരമായിരിക്കുന്നത്.
ഗവേഷക സംഘം വികസിപ്പിച്ച ലിക്വിഡ് ഓർഗാനിക് ഹൈഡ്രജൻ കാരിയർ (എൽഒഎച്ച്സി) സിസ്റ്റം ഉപയോഗിച്ച് ഹൈഡ്രജനെ തീപിടിക്കാത്തതും പൊട്ടിത്തെറിക്കാത്തതും സാധാരണ താപനിലയിലും മർദ്ദത്തിലും കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമായ സ്ഥിരതയുള്ള ദ്രാവകരൂപത്തിൽ സംഭരിക്കാൻ കഴിയും.
ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഓം ക്ലീൻടെക് പ്രൈവറ്റ് ലിമിറ്റഡ് (ഒസിപിഎൽ) എംഐടി-ഡബ്ല്യുപിയുവിനെ സമീപിച്ചതോടെയാണ് ഇന്നൊവേഷൻ ആരംഭിച്ചത്. ലോകത്തെവിടെയും മുൻ മാതൃകകൾ ഇല്ലാത്തതിനാൽ, ഗവേഷകസംഘത്തിന് ആദ്യം മുതൽ തന്നെ മുഴുവൻ പ്രക്രിയയും രൂപപ്പെടുത്തേണ്ടി വന്നു.
നിലവിലുള്ള ഇന്ധന ടാങ്കറുകൾ, സംഭരണ കണ്ടെയ്‌നറുകൾ, പൈപ്പ് ലൈനുകൾ എന്നിവ വഴി ഈ ദ്രാവകം കൈകാര്യം ചെയ്യാൻ കഴിയുമെന്നതിനാൽ, പ്രവർത്തനച്ചെലവും ഗതാഗത അപകടസാധ്യതകളും വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us