/sathyam/media/media_files/2025/11/21/accidents-on-shabarimala-rute-2025-11-21-14-12-40.jpg)
കോട്ടയം: ശബരിമല തീര്‍ഥാടക വാഹനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നു. പല അപകടങ്ങളും വാഹനങ്ങളുടെ തകരാറിനെ തുടര്‍ന്നും ഡ്രൈവര്‍ ഉറങ്ങി പോകുന്നും. തീര്‍ഥാടനകാലം സുഗമവും അപകടരഹിതവുമാക്കാന്‍ സേഫ് സോണ്‍ കണ്‍ട്രോള്‍ റൂം തുറന്ന് എം.വി.ഡി.
തീര്‍ഥയാത്രയില്‍ ശരണപാതയില്‍ അപകടമോ വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ സഹായത്തിന് എംവിഡി ഉണ്ടാകും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല സേഫ് സോണ്‍ ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്ക് വിളിക്കാം. എരുമേലി, ഇലവുങ്കല്‍, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംവിഡി കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും.
എല്ലാ പ്രധാന വാഹന നിര്‍മാതാക്കളുടെയും ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ക്രെയിന്‍ റിക്കവറി, ആംബുലന്‍സ് എന്നീ സഹായങ്ങള്‍ എപ്പോഴും ലഭ്യമാകുമെന്നും എംവിഡി അറിയിച്ചു. ഇലവുങ്കല്‍: 9400044991, 9562318181; എരുമേലി: 9496367974, 8547639173; കുട്ടിക്കാനം: 9446037100, 8547639176.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us