കോഴിക്കോട്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സുരക്ഷിത ജോലി സ്ഥലം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഗവണ്‍മന്‍റ് സൈബര്‍പാര്‍ക്കും ഫിയോ ഫൗണ്ടേഷനും ചേര്‍ന്ന് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സൈബര്‍ പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു പരിപാടി.
പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മന്‍റ് ആക്ട്(പോഷ് ആക്ട്) നെക്കുറിച്ച് തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും അവബോധം വളര്‍ത്തുന്നതായിരുന്നു പരിപാടി. തൊഴിലിടങ്ങള്‍ സുരക്ഷിതവും പരസ്പര ബഹുമാനത്തോടെയുള്ളതുമാക്കി തീര്‍ക്കുകയെന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. സമത്വം, സുരക്ഷ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയം തുടങ്ങിയവയുടെ പ്രാധാന്യവും പരിപാടിയിലൂടെ പങ്ക് വച്ചു.
പോഷ് നിയമത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഫിയോ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സുഹൈല്‍ കുണ്ടില്‍ പങ്ക് വച്ചു. വിശാഖ മാനദണ്ഡങ്ങളുടെ ഉത്ഭവം, അതു വഴി ജീവനക്കാര്‍ക്കുള്ള അവകാശങ്ങള്‍, തൊഴില്‍ദാതാക്കള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്നിവയും അദ്ദേഹം വിശദീകരിച്ചു.
ആരോഗ്യകരമായ തൊഴിലിടം സൃഷ്ടിക്കുന്നതിന് പോഷ് ആക്ട് എങ്ങിനെ സഹായിക്കുന്നു എന്നതും ചര്‍ച്ചാവിഷയമായി. മാനദണ്ഡങ്ങളുടെ പാലനത്തിനപ്പുറം സാമൂഹിക ഉത്തരവാദിത്തമായി ഇതെങ്ങിനെ മാറ്റാമെന്നതിന്‍റെ സാധ്യതകളും ബോധവത്കരണപരിപാടിയില്‍ ചര്‍ച്ച ചെയ്തു.