'ഇനിയും വൈകിയാൽ കനത്ത വില നൽകേണ്ടി വരും'. ഇതൊരു സൂചന മാത്രമെന്ന് സജന ബി. സാജൻ

സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്

New Update
Untitled design(57)


തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിവാ​ദം കത്തി നിൽക്കെ മറ്റൊരു പോസ്റ്റുമായി യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവ്. 

Advertisment

ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്ന് യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവ് സജന ബി സാജൻ വ്യക്തമാക്കി. 

സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും അവർ പറഞ്ഞു. നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സജന രം​ഗത്തെത്തിയിരുന്നു.

നേരത്തെ, കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പീഡന പരാതികളിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവും പ്രസാധകയുമായ എം എ ഷഹനാസും രം​ഗത്തെത്തിയിരുന്നു. 

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പലിനോട് ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഷഹനാസ് വെളിപ്പെടുത്തി. 

ഇവനെ പോലെയുള്ള ആളുകളെ പ്രസിഡണ്ട് ആക്കരുത് എന്ന് ഞാൻ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും കോൺഗ്രസ് നേതാവുമായ ഷാഫിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതെന്ന് ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

Advertisment