തിരുവനന്തപുരം: പ്രതിഷേധം ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാൻ. വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട. ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
അതൊക്കെ പറഞ്ഞാൽ പലരുടെയും യഥാര്‍ത്ഥ മുഖം നാടറിയുമെന്നും മന്ത്രി വ്യക്തമാക്കി. പിന്നീട് എഫ്ബി പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. തന്റെ ജീവന് വരെ പലരും വില പറഞ്ഞിട്ടും താൻ കൂസിയിട്ടില്ല.
പാര്‍ട്ടി ദുര്‍ബലമായ നാട്ടിൽ 32000 വരെ ഭൂരിപക്ഷം നേടിയെന്നും വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്നും സജി ചെറിയാൻ പോസ്റ്റിൽ കുറിച്ചു. ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കള്‍ക്ക് തന്നോട് അസൂയയാണ്.
അവര്‍ക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ ചെങ്ങന്നൂരിൽ ചെയ്യുന്നത് കൊണ്ടാണ് തന്നോട് അസൂയ എന്നും മന്ത്രി വ്യക്തമാക്കി.