/sathyam/media/media_files/2025/11/04/saji-devananda-2025-11-04-18-28-25.jpg)
കോട്ടയം: ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍, സംസ്ഥാനത്തിന്റെ സിനിമകള്‍ തഴയപ്പെടുന്നു എന്നു പറഞ്ഞു കേന്ദ്രത്തെ വിമര്‍ശിക്കാന്‍ കേരള സര്‍ക്കാര്‍ മുന്നിലുണ്ടായിരുന്നു.
എന്നാല്‍, സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇത്രയധികം വിവേചനവും നിരുത്സാഹപ്പെടുത്തലും നടക്കുമ്പോള്‍, അതു കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് ഏല്‍പ്പിക്കുന്ന മുറിവു വളരെ വലുതാണ്.
ബാലതാരം ദേവനന്ദയുടെ ധീരമായ പ്രതികരണം കേരളത്തിലെ സാംസ്‌കാരിക ലോകത്തു പുതിയ ചര്‍ച്ചകള്‍ക്കു തിരികൊളുത്തുന്നതാണ്.
'നിങ്ങള്‍ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ ഇരുട്ടാണെന്ന് പറയരുത്' എന്ന ആ വാക്കുകള്‍ക്കു കുട്ടികളുടെ സിനിമയെക്കുറിച്ചു ജൂറി വരുത്തിയ വിവേകശൂന്യമായ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ശക്തിയുള്ളവയാണ്.
/filters:format(webp)/sathyam/media/media_files/2025/11/04/malaikapuramkallu-1690004293-2025-11-04-18-28-25.jpg)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍, ജൂറിയുടെ തീരുമാനത്തെ മന്ത്രി സജി ചെറിയാന്‍ പ്രതിരോധിക്കുന്ന കാഴ്ചയാണ് അപലപനീയമാണ്.
കുട്ടികളുടെ സിനിമകള്‍ക്കായി പരിഗണനയിലുണ്ടായിരുന്ന നാലു ചിത്രങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് അന്തിമഘട്ടത്തിലെത്തിയതെന്നും, അവയ്ക്ക് അവാര്‍ഡ് നല്‍കാന്‍ ആവശ്യമായ ക്രിയാത്മക നിലവാരം ഉണ്ടായിരുന്നില്ലെന്നുമാണു മന്ത്രിയുടെ വിശദീകരണം.
മാത്രമല്ല, കുട്ടികളുടെ സിനിമകള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും മന്ത്രി പറയുന്നു.
കുട്ടികളുടെ സിനിമയുടെ നിലവാരം കുറഞ്ഞുവെന്ന ജൂറിയുടെ കണ്ടെത്തല്‍ യഥാര്‍ഥ പ്രശ്‌നമോ, അതോ അവാര്‍ഡ് ഒഴിവാക്കാനുള്ള ഒരു സൗകര്യപ്രദമായ മറ മാത്രമോ ? എന്ന ചോദ്യമാണു പൊതുസമൂഹം ഉയര്‍ത്തുന്നത്.
/filters:format(webp)/sathyam/media/media_files/2025/11/04/devanandha-child-actress-1-400x225-2025-11-04-18-28-25.jpg)
അവാര്‍ഡ് നല്‍കാതെ കുട്ടികളെയും, ഈ രംഗത്തു കഷ്ടപ്പെടുന്ന സംവിധായകരെയും നിരുത്സാഹപ്പെടുത്തിയ ശേഷം, 'ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാം' എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത് ?
ഒരു ബാലതാരം ഉയര്‍ത്തിയ, 'അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടല്ല മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്' എന്ന സാമൂഹിക നീതിയെക്കുറിച്ചുള്ള തിരിച്ചറിവു പോലും ഈ സര്‍ക്കാര്‍ സംവിധാനത്തിന് ഇല്ലാതെ പോയോ? എന്നാണു സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍.
സംസ്ഥാന സര്‍ക്കാരോ അക്കാദമിയോ തിരുത്താന്‍ തയ്യാറാകാത്ത ഈ 'വിവേകശൂന്യമായ' തീരുമാനത്തെ തിരുത്താന്‍ ഇനി കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമോ എന്ന ആകാംഷയിലാണു സിനിമയെ സ്‌നേഹിക്കുന്ന ഒരു വിഭാഗം.
കലാരംഗത്തെ ഏതെങ്കിലും സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനം നടത്തുന്ന ഇത്തരം അവകാശ നിഷേധങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടപെടാന്‍ കേന്ദ്രത്തിനു സാധിക്കും.
/filters:format(webp)/sathyam/media/media_files/2025/11/04/images-79-2025-11-04-18-28-25.jpg)
അര്‍ഹതയുള്ള ബാലപ്രതിഭകളെ സംസ്ഥാന പുരസ്‌കാരത്തില്‍ നിന്നു തഴഞ്ഞ ഈ വിഷയം ഒരു ദേശീയ ചര്‍ച്ചാവിഷയമായി മാറിയാല്‍, കേന്ദ്രം തീര്‍ച്ചയായും ഈ 'മണ്ടത്തരം' ചോദ്യം ചെയ്‌തേക്കാം.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തീരുമാനം ഒരു കൂട്ടം കുട്ടികളുടെ ആത്മവിശ്വാസത്തെയും ഭാവിയെയും ബാധിക്കുന്ന വിഷയമായതുകൊണ്ട്, ദേശീയ ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിലേക്കും ഈ വിഷയം എത്താന്‍ സാധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us