സജി ചെറിയാന്‍ പറഞ്ഞത് ശരിയായ കാര്യം, ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളി. വോട്ട് മുന്നിൽ കണ്ടാണ് സജി ചെറിയാൻ ഖേദപ്രകടനം നടത്തിയത്. മന്ത്രിയുടെ ആദ്യ നിലപാട് കറയക്ടായിരുന്നുവെന്നും വെള്ളാപ്പള്ളി

New Update
vellappally natesan11

ആലപ്പുഴ: സജി ചെറിയാൻ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയതാണെന്നും സത്യം പറഞ്ഞതിന് ഖേദം പറയേണ്ടതില്ലെന്നും വെള്ളാപ്പള്ളി നടേശൻ. 

Advertisment

വോട്ട് മുന്നിൽ കണ്ടാണ് സജി ചെറിയാൻ ഖേദപ്രകടനം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. എസ്എൻഡിപി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

കാസർകോടും മലപ്പുറത്തും ജയിച്ചവരെ ചൂണ്ടിക്കാട്ടി വർഗീയ ധ്രുവീകരണം ഉണ്ടെന്നായിരുന്നു സജി ചെറിയാൻ നടത്തിയ പരാമർശം. ഇതിനെ തുടർന്ന് ഉണ്ടായ വിവാദത്തിൽ സജി ചെറിയാൻ ഖേദം പ്രകടിപ്പിക്കുകയും പ്രസ്താവന പിൻവലിക്കുകയും ചെയ്തു.

താൻ പറഞ്ഞത് വളച്ചൊടിച്ചതാണെന്നും ഇപ്പോഴുള്ള പ്രചാരണം തന്റെ മതനിരപേക്ഷ നിലപാടിനെ വേദനിപ്പിക്കുന്നതാണെന്നും സജി ചെറിയാൻ പറഞ്ഞു. 

ജാതി–മത വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹിക്കുന്നതാണ് തന്റെ നിലപാടെന്നും, തന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment