പാലാ - തൊടുപുഴ റോഡില്‍  കാര്‍ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്നു മൂന്നു പേര്‍ക്കു പരുക്ക്.  അപകടം ഇന്നു പുലര്‍ച്ചെ മൂന്നിന് പിഴകില്‍

അപകടം ഉണ്ടാകുന്നതിന് തൊട്ടു മുന്‍പാണ് സജിത്ത് കാര്‍ ഓടിക്കാന്‍ കയറിയത്. പിഴകില്‍ എത്തിയപ്പോള്‍ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു.

New Update
sajith

കോട്ടയം: പാലാ - തൊടുപുഴ റോഡില്‍ പിഴകില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്കു പരുക്ക്.  ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.  

Advertisment

താഴത്തുവടകര ചില്ലാക്കുന്ന് സ്വദേശി  ഇടമണ്ണില്‍ സാബുവിന്റെ മകന്‍ സജിത്താണ് മരിച്ചത്. പരുക്കേറ്റ കങ്ങഴ സ്വദേശികളായ ജിതിന്‍ പി തോമസ് (21 ) അമീന്‍ (22 ) മുഹമ്മദ് നൗഫല്‍ ( 20 ) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.


അപകടം ഉണ്ടാകുന്നതിന് തൊട്ടു മുന്‍പാണ് സജിത്ത് കാര്‍ ഓടിക്കാന്‍ കയറിയത്. പിഴകില്‍ എത്തിയപ്പോള്‍ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു.

പുത്തന്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.  മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ രാമപുരം പോലീസ് കേസെടുത്തിട്ടുണ്ട്.