/sathyam/media/media_files/2025/09/22/salini-2025-09-22-19-49-20.jpg)
കൊല്ലം: ∙ ശാലിനിയെ വെട്ടിക്കൊന്നതിനു പിന്നാലെ മൂന്നു മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത ശേഷമാണു ഭർത്താവ് ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങിയത്. കൊലപാതകത്തിന്റെ കാരണത്തെ കുറിച്ചാണു പ്രതി വീഡിയോയിൽ പറയുന്നത്.
ഇന്നു രാവിലെയാണ് കലയനാട് ചരുവിള വീട്ടിൽ ശാലിനിയെ (39) ഭർത്താവ് ഐസക് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പുനലൂരിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളിലെ ജീവനക്കാരിയാണ് ശാലിനി.
‘അവളെ കൊന്നുകളഞ്ഞു. ഞാൻ അറിയാതെ പല ബന്ധങ്ങളുണ്ട്. വീട്ടിൽ ഇരുന്ന സ്വർണം എടുത്ത് പണയംവച്ചു. ഞാൻ പറഞ്ഞതു കേൾക്കാതെ, ഇഷ്ടമുള്ളതുപോലെ പോവുകയും വരികയും ചെയ്യുകയായിരുന്നു. എനിക്ക് 2 മക്കളാണ്. മൂത്തയാൾ കാൻസർ രോഗിയാണ്. അതിലൊന്നും അവൾക്ക് ഒരു വിഷമവുമില്ല. ആഡംബര ജീവിതം നയിക്കണം, മുതലുകൾ നശിപ്പിക്കണം'.
'അമ്മയുടെ കൂടെയാണ് അവൾ ഇപ്പോൾ താമസം. അതിലെനിക്കു വിഷമമില്ല' , ശാലിനിയെ കൊലപ്പെടുത്തിയ ശേഷം ഐസക് ഫേസ്ബുക്ക് ലൈവിലൂടെ വന്നാണ് കൊലയ്ക്കുള്ള കാരണം വെളിപ്പെടുത്തിയത്.
'ഞാന്‍ അധ്വാനിച്ച ഉണ്ടാക്കിയ വീട്ടിലാണ് താമസിക്കുന്നത്. അവിടെനിന്ന് ഇറങ്ങണം എന്ന് എന്നോട് ആവശ്യപ്പെട്ടു. അഞ്ചു പൈസയുടെ മുതൽ അവൾക്കില്ല. നാട്ടുകാരോട് അന്വേഷിച്ചാൽ കാര്യങ്ങൾ അറിയാം'.
'ഞാൻ വണ്ടി പഠിപ്പിച്ചു, വാങ്ങിച്ചു കൊടുത്തു. അനാവശ്യ പോക്കിന് വണ്ടി കൊണ്ടുപോകാൻ പാടില്ല എന്നു പറഞ്ഞപ്പോൾ എന്റെ പേരെഴുതിയ മോതിരം പണയം വച്ചു. ധിക്കാരത്തോടെ പുതിയ വണ്ടി വാങ്ങി. ജോലിക്ക് പോയി തുടങ്ങി' ഐസക് പറയുന്നു.