ജമാഅത്തെ ഇസ്ലാമിയെ തഴഞ്ഞ് സമസ്ത, അവർ നുഴഞ്ഞുകയറി സമസ്തയേയും വിശ്വാസികളെയും നശിപ്പിക്കും.അവരോട് അകലം പാലിക്കണം.

അവരോട് അകലം പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു

New Update
samasthanew-1123789

കോഴിക്കോട്: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ അകറ്റിനിര്‍ത്തണമെന്ന് ആവര്‍ത്തിച്ച് സമസ്ത.

Advertisment

ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറി സമസ്തയെയും വിശ്വാസികളെയും നശിപ്പിക്കും.

 അവരോട് അകലം പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

 തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി വിവിധിയിടങ്ങളില്‍ യുഡിഎഫ് സഖ്യമുണ്ട്.

മറ്റ് നിലയ്‌ക്കൊക്കെ പ്രവര്‍ത്തിച്ചുനോക്കി ആളെക്കിട്ടാതെ വന്നപ്പോഴാണ് ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയുമായി വന്നത്. 

എവിടെയുമില്ലാത്ത പാര്‍ട്ടിയുമായി കൂട്ടുപിടിക്കരുത്. രാഷ്ട്രീയത്തിന്റെ പേരില്‍ നുഴഞ്ഞുകയറാനാണ് അവര്‍ ശ്രമിക്കുക. അങ്ങനെ വന്നാല്‍ സമസ്തയെയും വിശ്വാസികളെയും ഇസ്ലാമിനെയാകെയും അവര്‍ തകര്‍ക്കും, ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

Advertisment