സര്‍ഗലാവണ്യം മനുഷ്യ ജീവിതത്തിന്റെ വികാസം. സമന്വയ കലാസാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം സാഹിത്യകാരന്‍ വൈശാഖന്‍ നിര്‍വ്വഹിച്ചു

അനിശ്ചിതത്വം നിറഞ്ഞ പൗരാണിക മനുഷ്യരുടെ ജീവിതത്തില്‍, വിപുലമായ സഞ്ചാര അനുഭവങ്ങളിലൂടെയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെയുമാണ് പുതിയ മനുഷ്യ വര്‍ഗം രൂപമെടുത്തത്. ചിന്തിക്കാനുള്ള കഴിവ് മനുഷ്യന്റെ മാത്രം മൂല്യമാണ്.

New Update
smasakarika vedi

പാലക്കാട് : ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വത്തില്‍ കല്ലടിക്കോട് കേന്ദ്രമായി രൂപീകരിച്ച സമന്വയ കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രമുഖ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റുമായ വൈശാഖന്‍ നിര്‍വഹിച്ചു.

Advertisment

കല്ലടിക്കോട് എ.കെ.ഹാളില്‍ നടത്തിയ ഉദ്ഘാടന പൊതു സമ്മേളനത്തില്‍ സമന്വയ പ്രസിഡന്റ് സി.കെ.ജയശ്രീ  അധ്യക്ഷയായി. എല്ലാ വിഭാഗം ജനങ്ങളുമായുള്ള പൊതുപങ്കാളിത്തത്തിലൂടെയും സാമൂഹിക സഹവര്‍ത്തിത്വത്തിലൂടെയും സര്‍ഗാത്മക പ്രവര്‍ത്തനത്തിലൂടെയും സമന്വയത്തിന്റെ മാര്‍ഗം സ്വീകരിക്കാനാകും.

അനിശ്ചിതത്വം നിറഞ്ഞ പൗരാണിക മനുഷ്യരുടെ ജീവിതത്തില്‍, വിപുലമായ സഞ്ചാര അനുഭവങ്ങളിലൂടെയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെയുമാണ് പുതിയ മനുഷ്യ വര്‍ഗം രൂപമെടുത്തത്. ചിന്തിക്കാനുള്ള കഴിവ് മനുഷ്യന്റെ മാത്രം മൂല്യമാണ്.

ജീവിതത്തിന്റെ ഉള്‍വഴികളിലൂടെ ഏറെ നടന്നുതീര്‍ത്തതായിരുന്നു പഴയകാല മനുഷ്യ ജീവിതം. വിദൂരമായ അലച്ചിലുകള്‍ ചില പൊതു ബോധ്യങ്ങളിലേക്കും നിര്‍ണയങ്ങളിലേക്കും മനുഷ്യരെ കൊണ്ടെത്തിച്ചത് സമര്‍പ്പണവും സമന്വയവും സാംസ്‌കാരികതയുമായിരുന്നുവെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. 

കല, സാഹിത്യ, സാംസ്‌കാരിക, വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമാണ് സമന്വയ. സംസ്‌ക്കാരിക സമ്മേളനം,  നൃത്തപരിപാടി,പി.ഭാസ്‌കരന്‍ ഗാനമാലിക, എന്നിവ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.

ഫ്രാന്‍സിസ് മഠത്തില്‍ പറമ്പില്‍ എഴുതിയ 'പീറ്റേഴ്‌സ്ബര്‍ഗിലെ ക്രിസ്തു'എന്ന പുസ്തകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.രാമചന്ദ്രന് നല്‍കി വൈശാഖന്‍ പ്രകാശനം ചെയ്തു.
പിന്നണി ഗായിക ഉത്തര പാട്ടത്തില്‍ അതിഥിയായി.വൈഷ്ണവി ഉണ്ണികൃഷ്ണന്‍ നൃത്തം അവതരിപ്പിച്ചു.

അശ്വിന്‍ രാജേഷ്, നിരഞ്ജന്‍, രമേഷ് അയിലൂര്‍, അനിഖ അനില്‍ എന്നിവര്‍ ഗാനമാലപിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന രാമചന്ദ്രന്‍, പ്രൊഫ.മോഹന്‍ദാസ്, സി.കെ.രാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമന്വയം സെക്രട്ടറി വി.പി.ജയരാജന്‍ സ്വാഗതവും,ട്രഷറര്‍ കെ.എസ്.സുധീര്‍ നന്ദിയും പറഞ്ഞു.

Advertisment