ഈ വർഷത്തെ മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​നത്തിന് തിങ്കളാഴ്ച സമാപനമാകും, ശബരിമലയിൽ തീർത്ഥാടന പ്രവാഹം

ക​ഴി​ഞ്ഞ ദി​വ​സം 99,700 ഭ​ക്ത​രാ​ണ് ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വ​രെ 67,000 പേ​ർ എ​ത്തി

New Update
sabarimala

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​നം അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം. 

Advertisment

ക​ഴി​ഞ്ഞ ദി​വ​സം 99,700 ഭ​ക്ത​രാ​ണ് ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വ​രെ 67,000 പേ​ർ എ​ത്തി.

തി​ര​ക്കു വ​ർ​ധി​ച്ച​തോ​ടെ പ​മ്പ​യി​ൽ പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. 

നെ​യ്യ​ഭി​ഷേ​കം പൂ​ർ​ത്തി​യാ​യ ഇ​ന്ന് പ​തി​നെ​ട്ടാം​പ​ടി ക​യ​റാ​നും ദ​ർ​ശ​ന​ത്തി​നും നാ​ലു മ​ണി​ക്കൂ​ർ വ​രെ തീ​ർ​ഥാ​ട​ക​ർ​ക്കു കാ​ത്തു നി​ൽ​ക്കേ​ണ്ടി വ​ന്നു.

അ​തേ​സ​മ​യം ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥാ​ട​നം തി​ങ്ക​ളാഴ്ച രാ​ത്രി 10ന് ​പൂ​ർ​ത്തി​യാ​കും.

Advertisment