വ്യാജ റിവ്യൂകളുടെയും സൈബര്‍ ആക്രമണങ്ങളുടെയും പേരില്‍ നേരിടേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടം. പൃഥ്വിരാജ് നായകനായ 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി നിര്‍മാതാവ്

വിലായത്ത് ബുദ്ധയിലെ നായക നടനായ പൃഥ്വിരാജ് ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും ഇക്കാരണത്താല്‍ ചിത്രത്തെ ജനം തഴഞ്ഞെന്നും യു ട്യൂബ് ചാനല്‍ പ്രചരിപ്പിച്ചു.

New Update
Untitled

കൊച്ചി: പൃഥ്വിരാജ് നായകനായ 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി നിര്‍മാതാവ് സന്ദീപ് സേനന്‍.

Advertisment

സിനിമയെ ലക്ഷ്യമിട്ട് ഫസ്റ്റ് റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ എന്ന യുട്യൂബ് ചാനല്‍ മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് ആരോപണം. എറണാകുളം സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.


ചാനല്‍ നല്‍കിയ റിവ്യൂവിനെതിരെയാണ് പരാതി. ഡബിള്‍ മോഹനന്‍ എന്ന പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മതം ഊഹിച്ച് മത - രാഷ്ട്രീയ വിദ്വേഷം പടര്‍ത്തുന്നു എന്ന് സൈബര്‍ ക്രൈം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.


വിലായത്ത് ബുദ്ധയിലെ നായക നടനായ പൃഥ്വിരാജ് ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും ഇക്കാരണത്താല്‍ ചിത്രത്തെ ജനം തഴഞ്ഞെന്നും യു ട്യൂബ് ചാനല്‍ പ്രചരിപ്പിച്ചു.

അഞ്ച് വര്‍ഷത്തോളമായി സിനിമയ്ക്കുവേണ്ടി 40 കോടിയോളം രൂപ മുടക്കിയ നിര്‍മാതാവെന്ന നിലയില്‍ വലിയ സാമ്പത്തിക നഷ്ടമാണ് വ്യാജ റിവ്യൂകളുടെയും സൈബര്‍ ആക്രമണങ്ങളുടെയും പേരില്‍ തനിക്ക് നേരിടേണ്ടി വരുന്നതെന്ന് സന്ദീപ് സേനന്‍ പരാതിയില്‍ പറയുന്നു.

Advertisment