സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ഇടപെടല്‍, വിശേഷ് സമ്പര്‍ക്ക് പ്രമുഖ് എ ജയകുമാര്‍ കൂടിക്കാഴ്ചയ്‌ക്കെത്തി, സന്ദീപുമായി ചര്‍ച്ച നടത്തി പി.ആര്‍. ശിവശങ്കറും

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ഇടപെടല്‍

New Update
sandeep warrier-2

പാലക്കാട്: ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ഇടപെടല്‍. ആർഎസ്എസ് വിശേഷ് സമ്പർക് പ്രമുഖ് എ ജയകുമാർ സന്ദീപുമായി കൂടിക്കാഴ്ച നടത്തി. സന്ദീപിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച. സന്ദീപ് പാര്‍ട്ടി വിടരുതെന്ന് ആവശ്യപ്പെട്ടെന്നാണ് വിവരം.

Advertisment

നേരത്തെ ബിജെപി നേതാവ് പി.ആര്‍. ശിവശങ്കറും സന്ദീപിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയെന്നാണ് ശിവശങ്കര്‍ പറയുന്നത്. ഈ പാര്‍ട്ടിയില്‍ നിന്ന് ആരെങ്കിലും പുറത്തുപോകുമെന്നും മറ്റൊരു പാര്‍ട്ടിയില്‍ ചേരുമെന്നും ആരും പ്രതീക്ഷിക്കണ്ടെന്നും ശിവശങ്കര്‍ പറഞ്ഞു. 

Advertisment