/sathyam/media/media_files/2024/11/20/Ta44UloliM9jEExV3Ixl.jpg)
മലപ്പുറം: സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ സന്ദീപ് വാര്യര്‍ക്ക് എതിരായ പത്ര പരസ്യം വന്നതിന് പിന്നാലെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ മലപ്പുറത്ത് എത്തി സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍. പാലക്കാട് വോട്ടെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ തന്നെ നടത്തിയ സന്ദര്‍ശനത്തിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.
ബിജെപിയിലായിരുന്ന ഘട്ടത്തില്‍ മുസ്ലിം വിരുദ്ധ നയങ്ങള്‍ പരസ്യമായി സ്വീകരിച്ച സന്ദീപ് വാര്യര്‍ യുഡിഎഫിലെത്തിയതും മുസ്ലിം ലീഗ് അതിനെ സ്വാഗതം ചെയ്തതും മുസ്ലിം സമൂഹത്തിനിടയില്‍ ചര്‍ച്ചയാവുന്ന ഘട്ടത്തിലാണ് സമസ്തയുടെ പിന്തുണയും ആശിര്‍വ്വാദവും സന്ദീപ് തേടിയത്.
/sathyam/media/media_files/2024/11/20/nRVPDsRyE8ZonVSWpfkW.jpg)
തന്റെ പുതിയ രാഷ്ട്രീയ നിലപാടിനെ സമസ്ത കൂടി അംഗീകരിക്കുമ്പോള്‍ അത് മുസ്ലിം സമുദായങ്ങള്‍ക്കിടയിലുള്ള ആശയക്കുഴപ്പം ഇല്ലാതാക്കുമെന്ന കണക്കുക്കൂട്ടലാണ് ജിഫ്രി തങ്ങളെ സന്ദര്‍ശിച്ചത് വഴി സന്ദീപ് വാര്യരും യു ഡി എഫും ലക്ഷ്യം വെയ്ക്കുന്നത്.
ആത്മീയരംഗത്ത് സൂര്യതേജസ്സായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യര്‍ പറഞ്ഞത്.
സന്ദീപ് വാര്യര്‍ക്ക് എതിരെ സുപ്രഭാതത്തിലും സിറാജിലും ഇടതുപക്ഷം നല്‍കിയ പത്രപരസ്യത്തിനെതിരെ വലിയ വിമര്‍ശനമാണ് പല കോണില്‍ നിന്നായി ഉയര്‍ന്നത്.
ഈ വിമര്‍ശനത്തെ രാഷ്ട്രിയമായി മുതലെടുത്ത് സിപിഎമ്മിനെതിരെ തിരിക്കുകയാണ് യുഡിഎഫ്. വോട്ടെടുപ്പ് ദിവസം തന്നെ സന്ദീപ് വാര്യര്‍ നടത്തിയ മലപ്പുറം സന്ദര്‍ശനത്തെ സിപിഎം വിമര്‍ശിച്ചാല്‍ അത് വോട്ടെടുപ്പിലും പ്രതിഫലിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us