കോഴിക്കോട്: വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാനും സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ലെന്ന് സന്ദീപ് വാര്യര്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ബിജെപി വിടാന്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്താണ് സന്ദീപിന്റെ കുറിപ്പ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.
ബിജെപിയില്‍ നിന്ന് രാജിവെച്ച വയനാട് ജില്ല മുന്‍ അധ്യക്ഷന്‍ കെപി മധുവിനെയും സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു.