Advertisment

ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കുന്നു. ഹിന്ദുഭവനങ്ങള്‍ അലങ്കരിക്കേണ്ടത് മകര നക്ഷത്രങ്ങള്‍ ഉപയോഗിച്ചാണെന്ന സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ സന്ദീപ് ജി. വാര്യര്‍

അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നും' സന്ദീപ്

New Update
sandeep warrier

പാലക്കാട്: ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഫെയ്സ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.

Advertisment

ഹിന്ദുഭവനങ്ങള്‍ അലങ്കരിക്കേണ്ടത് ക്രിസ്മസ് നക്ഷത്രങ്ങള്‍ കൊണ്ടല്ല മകര നക്ഷത്രങ്ങള്‍ ഉപയോഗിച്ചാണെന്ന സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെയാണ് സന്ദീപ് പ്രതികരിച്ചത്.

'ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാന്‍ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. 

അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നും' സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.

'ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്മസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല. പവിത്രമായ മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകര നക്ഷത്രങ്ങള്‍ ഉപയോഗിക്കൂ'' എന്നായിരുന്നു പരസ്യം.

 

Advertisment